ന്യൂഡൽഹി: ഇൗ മാസം 16 മുതൽ മൂന്നു ദിവസം ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിലേക്കുള്ള രാഷ്ട്രീയകാര്യ ഉപസമിതിയെ പ്രവർത്തക സമിതിയംഗം എ.കെ. ആൻറണി നയിക്കും. നയരേഖ തയാറാക്കുന്നതിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിെൻറ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചു. പാർട്ടി ഭരണഘടന ഭേദഗതി നിർദേശം ഗുലാംനബി ആസാദിെൻറ നേതൃത്വത്തിലുള്ള സമിതി മുന്നോട്ടുവെക്കും.
പ്ലീനറി സമ്മേളനത്തിെൻറ നടത്തിപ്പിനുള്ള വിവിധ സമിതികളിലേക്കുള്ള നേതാക്കളുടെ നാമനിർദേശം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി അംഗീകരിച്ചു. മോത്തിലാൽ വോറ സംഘാടകസമിതി അധ്യക്ഷനും ഒാസ്കർ ഫെർണാണ്ടസ് കൺവീനറുമാണ്. സംഘാടക സമിതിയിൽ കെ.സി. വേണുഗോപാൽ, പി.സി. ചാക്കോ തുടങ്ങി 29 പേർ അംഗങ്ങളാണ്.
നയരേഖ തയാറാക്കാൻ മൻമോഹൻ സിങ് അധ്യക്ഷനായി രൂപവത്കരിച്ച സമിതിയുടെ കൺവീനർ മുകുൾ വാസ്നിക് ആണ്. എ.കെ. ആൻറണി, പി. ചിദംബരം, ഗുലാംനബി ആസാദ്, കെ.വി. തോമസ്, ശശി തരൂർ, ജയറാം രമേശ് തുടങ്ങി 44 പേർ അംഗങ്ങളുമാണ്.
എ.കെ. ആൻറണി അധ്യക്ഷനായ 25 അംഗ രാഷ്ട്രീയകാര്യ ഉപസമിതിയിൽ ഷെൽജ കൺവീനറായിരിക്കും. ചിദംബരം അധ്യക്ഷനായ സാമ്പത്തികകാര്യ ഉപസമിതിയുടെ കൺവീനർ ജയറാം രമേശ് ആണ്. ഇൗ സമിതിയിലും അന്താരാഷ്ട്ര കാര്യ ഉപസമിതിയിലും എ.െക. ആൻറണി അംഗമാണ്. ജ്യോതിരാദിത്യ സിന്ധ്യയാണ് അന്താരാഷ്ട്രകാര്യ സമിതിയുടെ കൺവീനർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.