ഭോപാൽ: തെരഞ്ഞെടുപ്പ് അടുത്ത മധ്യപ്രദേശിൽ ഭരണം പിടിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. ബി.ജെ.പിയിൽ നിന്ന് ഭരണം പിടിക്കാൻ മത്സരിച്ച് േക്ഷത്ര സന്ദർശനം നടത്തിയ നേതാക്കൾക്ക് ശേഷം ഇപ്പോൾ പശു സംരക്ഷണവും കോൺഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്. പശു സംരക്ഷണം കോൺഗ്രസിെൻറ പ്രകടനപത്രികയിലും ഇടംപിടിച്ചിരിക്കുന്നു. തുടർച്ചയായി മുന്നു തവണ ബി.ജെ.പി ഭരിച്ച സംസ്ഥാനമാണ് മധ്യപ്രദേശ്.
മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കോൺഗ്രസ് നേതാവ് കമൽ നാഥ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഗഞ്ച്ബസോഡയിൽ നടന്ന റാലിയിലാണ് പശുക്കളെ കുറിച്ച് കമൽ നാഥ് ഉത്കണ്ഠാകുലനായത്. പശുക്കളുെട അവസ്ഥ നോക്കൂ. ബി.ജെ.പി ഏതുസമയവും പശുക്കളെ കുറിച്ച് സംസാരിക്കും. എന്നാൽ അവക്ക് വേണ്ടി ഒന്നും ചെയ്യില്ല. കോൺഗ്രസ് അധികാരത്തിലെത്തിയവൽ എല്ലാ ഗ്രാമ പഞ്ചായത്തിലും ഗോശാല നിർമിക്കും - കമൽ നാഥ് പറഞ്ഞു.
ഗോമാതാവിെന കോൺഗ്രസ് ഇപ്പോഴെങ്കിലും ഒാർത്തത് നന്നായെന്ന് ബി.ജെ.പി സംസ്ഥാന വാക്താവ് ഡോ. ഹിതേഷ് ബാജ്പെയ് പറഞ്ഞു. ബീഫ് പാർട്ടികൾ സംഘടിപ്പിച്ചവരാണ് കോൺഗ്രസ്. അവർക്ക് പശുവിെൻറ സാമൂഹിക - സാമ്പത്തിക പ്രധാന്യം അറിയില്ലെന്നും ഹിതേഷ് ആരോപിച്ചു.
എന്നാൽ തെരുവു കാലികളുടെ പ്രശ്നങ്ങളെ കുറിച്ചാണ് പറഞ്ഞതെന്ന് കോൺഗ്രസ് വിശദീകരിച്ചു. ഇൗ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയല്ല, ഇതൊരു വിശ്വാസത്തിെൻറ പ്രശ്നമാണ്. ഗോമാതാവിെൻറ അവസ്ഥ നോക്കുക. അവർ പ്ലാസ്റ്റിക് കഴിച്ച് മരിക്കുന്നുവെന്ന് കോൺഗ്രസ് വാക്താവ് ശോഭ ഒാജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.