ബംഗളൂരു: രണ്ടു ദിവസമായി നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിൽ തുമകുരു ലോക്സഭ മണ്ഡല ത്തിലെ വിമതസ്ഥാനാർഥിയായ കോൺഗ്രസ് സിറ്റിങ് എം.പി മുദ്ദഹനുമ ഗൗഡ നാമനിർദേശപത്രി ക പിൻവലിച്ചു. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാർഥിയായി മത്സരിക്കുന്ന ജെ.ഡി.എസ് അധ്യ ക്ഷൻ എച്ച്.ഡി. ദേവഗൗഡക്ക് വെല്ലുവിളി ഉയർത്തിയാണ് മുദ്ദഹനുമ ഗൗഡ പത്രിക നൽകിയിരുന ്നത്. ഏപ്രിൽ 18ന് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ സ്ഥാനാർഥികള െ പിൻവലിക്കാനുള്ള അവസാനദിവസമായ വെള്ളിയാഴ്ചയാണ് സഖ്യത്തിനും ദേവഗൗഡക്കും ആശ്വാസം നൽകി പത്രിക പിൻവലിച്ചത്. മുദ്ദഹനുമ ഗൗഡക്ക് സ്ഥാനാർഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് പത്രിക നൽകിയ അദ്ദേഹത്തിെൻറ അനുയായികളായ രവി കുമാർ, മുൻ കോൺഗ്രസ് എം.എൽ.എ കെ.എൻ. രാജണ്ണ എന്നിവരും പത്രിക പിൻവലിച്ചിട്ടുണ്ട്. കോൺഗ്രസിൽനിന്നുള്ള വിമതഭീഷണി പൂർണമായും ഒഴിഞ്ഞതോടെ ബി.ജെ.പി സ്ഥാനാർഥി ജി.എസ്. ബസവരാജുവും ദേവഗൗഡയും തമ്മിൽ നേരിട്ടുള്ള മത്സരത്തിന് കളമൊരുങ്ങി.
കർണാടകയിലെ മറ്റു സിറ്റിങ് എം.പിമാർക്കെല്ലാം സീറ്റ് നൽകിയപ്പോൾ തന്നെമാത്രം തഴഞ്ഞുവെന്നാരോപിച്ചാണ് മുദ്ദഹനുമ ഗൗഡ സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചത്. സഖ്യധാരണപ്രകാരം തുമകുരു സീറ്റ് െജ.ഡി.എസിന് വിട്ടുകൊടുത്തതോടെയാണ് മുദ്ദഹനുമ ഗൗഡക്ക് സ്ഥാനാർഥിത്വം നഷ്ടമായത്. കഴിഞ്ഞദിവസങ്ങളിൽ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും മുദ്ദഹനുമ ഗൗഡയുമായി പലതവണ ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം എ.ഐ.സി.സി ജനറൽ െസക്രട്ടറി കെ.സി. വേണുഗോപാൽ മുദ്ദഹനുമ ഗൗഡയെ വിളിച്ച് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെ മുതൽ തുമകുരുവിലെ അദ്ദേഹത്തിെൻറ വസതിയിലെത്തി ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും കെ.പി.സി.സി പ്രസിഡൻറ് ദിനേശ് ഗുണ്ടുറാവും നടത്തിയ ചർച്ചക്കൊടുവിലാണ് പ്രശ്ന പരിഹാരമായത്. ചർച്ചക്കുശേഷം പത്രിക പിൻവലിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മുദ്ദഹനുമ ഗൗഡ പാർട്ടിയോട് കൂറുള്ള അംഗമാണെന്നും അദ്ദേഹത്തിന് അർഹമായ പരിഗണന നൽകുമെന്നും ദിനേശ് ഗുണ്ടുറാവു പ്രതികരിച്ചു. മുദ്ദഹനുമ ഗൗഡക്ക് എം.എൽ.സി സ്ഥാനവും മന്ത്രിപദവിയും വാഗ്ദാനം ചെയ്തെന്നാണ് വിവരം. ബി.ജെ.പിക്കും സ്വാധീനമുള്ള മണ്ഡലത്തിൽ കോൺഗ്രസ് വോട്ടുകൾ ചോർന്നാൽ അത് ദേവഗൗഡക്ക് തിരിച്ചടിയാകുമായിരുന്നു.
കർണാടകയിൽ ബി.ജെ.പി പട്ടികയായി
ബംഗളൂരു: അവശേഷിച്ച മൂന്ന് മണ്ഡലങ്ങളില്‍കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ കർണാടകയിൽ ബി.ജെ.പി സ്ഥാനാർഥി പട്ടിക പൂര്‍ത്തിയായി. ചിക്കോടി- അന്നാ സാഹേബ് ജോലെ, റായ്ച്ചൂര്‍-രാജാ അമരേഷ് നായക്, കോപ്പാൽ -സിറ്റിങ് എം.പി കാരാടി സംഗണ്ണ എന്നിവരാണ് സ്ഥാനാർഥികള്‍.
ചിക്കോടിയില്‍ സിറ്റിങ് എം.പിയായ പ്രകാശ് ഹുക്കേരി, റായ്ച്ചൂരില്‍ സിറ്റിങ് എം.പിയായ ബി.വി. നായക്, കോപ്പാളില്‍ രാജശേഖര്‍ ഹിത്ത്നാൽ എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാർഥികള്‍. സംസ്ഥാനത്തെ 28 ലോക്സഭ മണ്ഡലങ്ങളില്‍ ബി.ജെ.പി 27 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. മാണ്ഡ്യയില്‍ സ്വതന്ത്രസ്ഥാനാര്‍ഥി സുമലതക്ക് പിന്തുണ നൽകും.
ഏപ്രില്‍ 18, 23 തീയതികളില്‍ രണ്ടു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ കോണ്‍ഗ്രസ് 21 മണ്ഡലങ്ങളിലും ജെ.ഡി.എസ് ഏഴ് മണ്ഡലങ്ങളിലുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസും ജെ.ഡി.എസും നേരത്തെ സീറ്റ് നിര്‍ണയം പൂര്‍ത്തിയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.