ന്യൂഡൽഹി: രാഹുൽ ഗാന്ധി അധ്യക്ഷനായതിനു പിന്നാലെ നടക്കാനിരിക്കുന്ന കോൺഗ്രസ് നേതൃതല പുനഃസംഘടനയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവനന്തപുരം എം.പി ശശി തരൂർ എന്നിവരെ പ്രവർത്തക സമിതിയിലേക്ക് പരിഗണിക്കുന്നതായി സൂചന.
കേരളത്തിൽനിന്ന് എ.കെ. ആൻറണിയാണ് ഇപ്പോൾ പ്രവർത്തക സമിതിയിലുള്ളത്. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതെ മാറിനിന്ന ഉമ്മൻ ചാണ്ടിക്ക് രാഹുലുമായി നല്ല ബന്ധമില്ല. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിൽ പ്രധാന ന്യൂനത അതാണ്.ദേശീയ രാഷ്ട്രീയത്തിെൻറ ഭാഗമാകാൻ ഉമ്മൻ ചാണ്ടി നേരത്തേ തൽപരനുമായിരുന്നില്ല. സുനന്ദ പുഷ്കറുടെ മരണത്തെ തുടർന്ന് മോശം പ്രതിച്ഛായയിൽനിന്ന ശശി തരൂർ ദേശീയതലത്തിൽ മെച്ചപ്പെട്ട മുഖം തിരിച്ചുപിടിക്കുന്നുണ്ട്.
രാഹുലിെൻറ അമേരിക്കൻ യാത്ര വിജയിപ്പിക്കാൻ വലിയ പങ്കുവഹിച്ച തരൂരിെൻറ സേവനങ്ങൾ കോൺഗ്രസ് കൂടുതലായി ആവശ്യപ്പെടുന്നുമുണ്ട്. ഇൗ സാഹചര്യത്തിൽ രാഹുൽ ടീമിലേക്ക് തരൂർ കടന്നുവരാൻ സാധ്യതയേറി. പാർലമെൻറ് സമ്മേളനം കഴിഞ്ഞ് കോൺഗ്രസ് നേതൃതല പുനഃസംഘടനകൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.