ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികത്തിൽ പ്രതീകാത്മക പ്രവർത്തക സമിതി യോഗം പ്രഖ്യാപിച്ച് കോൺഗ്രസ്. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് കോൺഗ്രസ് പ്രവർത്തക സമിതി മഹാരാഷ്്ട്രയിലെ വാർധ സേവാഗ്രാം ആശ്രമത്തിൽ നടക്കുന്ന പ്രാർഥന യോഗത്തോടെ ആരംഭിക്കും.
ഭയപ്പാടിെൻറയും വിദ്വേഷത്തിെൻറയും അതിക്രമത്തിെൻറയും ചുറ്റുപാടുകൾക്കെതിരായ സന്ദേശമെന്ന നിലയിലാണിതെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി അശോക് ഗെഹ്ലോട്ട് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗാന്ധിയുടെ അഹിംസ സന്ദേശം സംസ്ഥാന, ജില്ല, ബ്ലോക്ക്, ഗ്രാമ തലങ്ങളിൽ എത്തിക്കാൻ വിവിധ നടപടികൾ കോൺഗ്രസ് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.