തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തിയ സമരം ഒത്തുതീർപ്പാക്കിയ സർക്കാറിനെ വിവാദങ്ങൾ വിടുന്നില്ല. സമരം അവസാനിച്ചിട്ടും സി.പി.എം മുഖപത്രം ഗൂഢാലോചന സിദ്ധാന്തവുമായി രംഗത്തു വന്നതും ജിഷ്ണുവിെൻറ കുടുംബത്തിനൊപ്പം അറസ്റ്റിലായ പൊതുപ്രവർത്തകരോടുള്ള സമീപനവും സർക്കാറിെൻറയും സി.പി.എമ്മിെൻറയും ഉദ്ദേശ്യശുദ്ധിയെ കുറിച്ച് സംശയം ഉയർത്തുന്നു.
ബുധനാഴ്ച നടക്കുന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ തങ്ങളുടെ സാധ്യതകളെ ഇവ എത്രത്തോളം ബാധിക്കുമെന്ന ആശങ്കയിലുമാണ് പാർട്ടി. ഇതിനു പുറമേ, ജിഷ്ണു കേസിൽ എൻ. ശക്തിവേലിെൻറ അറസ്റ്റിൽ ഹൈകോടതി നീരസം പ്രകടിപ്പിച്ചതും മറ്റു രണ്ടു പ്രതികളെ ജാമ്യാപേക്ഷ പരിഗണിക്കും വരെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിച്ചതും തലവേദനയായിട്ടുണ്ട്. ജാമ്യഹരജി പരിഗണനയിൽ ഇരിക്കെയുള്ള അറസ്റ്റ് പ്രതിക്ക് അനുകൂലമായ സ്ഥിതിയുണ്ടാക്കാനാണെന്ന ആക്ഷേപവും ഉയർന്നു കഴിഞ്ഞു.
വിഷയത്തിൽ കേന്ദ്രസ്ഥാനത്തായ മുഖ്യമന്ത്രി പ്രതികരണങ്ങളിൽനിന്ന് തിങ്കളാഴ്ച അകലം പാലിെച്ചങ്കിലും മന്ത്രി ജി. സുധാകരൻ കെ.എം. ഷാജഹാന് എതിരെ നടത്തിയ പരാമർശം വിവാദമായി. ഷാജഹാെൻറ അറസ്റ്റ് കേരളത്തിെൻറ പൊതുവിഷയമല്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കൂടാതെ, സർക്കാറിനെ മോശമാക്കാൻ ചില വിദേശ ശക്തികൾ ശ്രമിക്കുെന്നന്ന ആരോപണവും സുധാകരൻ ഉന്നയിച്ചു. സർക്കാറിെൻറ പിടിപ്പുകേടും മുഖ്യമന്ത്രിയുടെ പിടിവാശിയും കൊണ്ടുണ്ടായ വീഴ്ചക്ക് ‘അദൃശ്യ ശക്തികളെ’ പഴിചാരുന്നത് പൊതുസമൂഹത്തിെൻറ പരിഹാസത്തിന് ഇടയാക്കിയിട്ടുമുണ്ട്.
മഹിജക്കും കുടുംബത്തിനും പിന്തുണ നൽകിയ എസ്.യു.സി.െഎ നേതാക്കളായ ഷാജർഖാൻ, മിനി എന്നിവരെയും കെ.എം. ഷാജഹാനെയും പൊലീസ് പീഡിപ്പിക്കാൻ ശ്രമിക്കുെന്നന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.പിണറായി വിജയെൻറയും സി.പി.എം ഒൗദ്യോഗിക പക്ഷത്തിെൻറയും ‘ശത്രു’വായ ഷാജഹാനെ ഒറ്റതിരിഞ്ഞ് കേസിൽപെടുത്തുെന്നന്ന് ആരോപിച്ച് മാതാവ് തങ്കമ്മ നിരാഹാര സമരത്തിലാണ്. അതിന് ബി.ജെ.പിയും യു.ഡി.എഫും പിന്തുണയും പ്രഖ്യാപിച്ചിരിക്കുകയാണ്. 48 മണിക്കൂറിലധികം കസ്റ്റഡിയിലായി എന്നതിെൻറ പേരിൽ ഷാജഹാനെ സസ്െപൻഡും ചെയ്തു. സി.പി.എമ്മിെൻറ സംഘടനാ നേതൃത്വത്തിൽ കൂട്ടുത്തരവാദിത്തം നഷ്ടമായതാണ് പ്രശ്നങ്ങൾ കൈവിടാൻ കാരണമെന്ന ആക്ഷേപവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.