ന്യൂഡൽഹി: ഇടത് െഎക്യവും ബി.ജെ.പി-ആർ.എസ്.എസിെൻറ വലതുപക്ഷവർഗീയതക്കെതിരായ പോരാട്ടവും രണ്ടാണെന്ന് അടിവരയിട്ട് സി.പി.െഎയുടെ കരട് രാഷ്ട്രീയ പ്രമേയം. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള ബി.ജെ.പി സർക്കാർ അഴിച്ചുവിടുന്ന ഫാഷിസത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കുകയാണ് എല്ലാ മതേതര, ജനാധിപത്യ, ഇടത് ശക്തികളുടെയും കടമയെന്ന് പ്രമേയം വ്യക്തമാക്കുന്നു. കോൺഗ്രസിെൻറ പേര് ഒരിടത്തും പറയുന്നില്ലെങ്കിലും മുഖ്യപ്രതിപക്ഷ പാർട്ടിയുമായുള്ള സഹകരണത്തിന് ഭാവിയുടെ വാതിൽ തുറന്നിടുന്നു കരട്.
തെരഞ്ഞെടുപ്പ് തന്ത്രം ആ സമയത്ത് തീരുമാനിക്കുമെന്ന് സി.പി.െഎ പറയുന്നു. പാർട്ടിക്ക് ദേശീയതലത്തിൽ ഒരു തെരഞ്ഞെടുപ്പ് തന്ത്രമെന്ന നിലപാടിന് പകരം സംസ്ഥാന ഘടകങ്ങൾക്ക് അവിടങ്ങളിലെ രാഷ്ട്രീയസാഹചര്യം കണക്കിലെടുത്ത് തീരുമാനിക്കാൻ വലിയ അധികാരം നൽകുകയും ചെയ്യുന്നു. എന്നാൽ, കഴിഞ്ഞദിവസം പുറത്തുവിട്ട കരട് രാഷ്ട്രീയപ്രമേയത്തിൽ കോൺഗ്രസുമായി ധാരണ പോലും സി.പി.എം തള്ളിക്കളഞ്ഞിരുന്നു. കൂടാതെ നവ ഉദാരീകരണത്തിനും വർഗീയതക്കും എതിരായ പോരാട്ടം പരസ്പരബന്ധിതമാണെന്നാണ് നിലപാട്. രാജ്യത്ത് നിലനിൽക്കുന്നത് േസ്വച്ഛാധിപത്യമാണെന്ന് സി.പി.എം വിലയിരുത്തുേമ്പാൾ ഫാഷിസമെന്ന വാക്കാണ് സി.പി.െഎ കരടിൽ ഉപയോഗിക്കുന്നത്. കരട്പ്രമേയം ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി പ്രകാശനം ചെയ്തു.
ഫാഷിസ്റ്റ് സ്വഭാവമുള്ള സ്വേച്ഛാധിപത്യഭരണകൂടമാണ് രാജ്യത്ത് നിലനിൽക്കുന്നതെങ്കിലും രാജ്യത്തെ ഫാഷിസ്റ്റ് ഭരണത്തിലേക്ക് കൊണ്ടുപോവുന്ന എല്ലാ ഘടകങ്ങളും അതിലുണ്ടെന്ന് സി.പി.െഎ ചൂണ്ടിക്കാട്ടുന്നു. ‘നിയന്ത്രണം ആർ.എസ്.എസിെൻറ കൈയിലായതിനാൽ ഭീഷണി ഗുരുതരമാണ്. സർക്കാറിെൻറ എല്ലാ മേഖലകളിലേക്കും അത് നുഴഞ്ഞുകയറിക്കഴിഞ്ഞു. ഫാഷിസത്തിെനതിരെ പ്രതിേരാധത്തിെൻറ വിശാലമായ ഏകോപനമാണ് കാലത്തിെൻറ ആവശ്യം. മതേതരത്വം, ജനാധിപത്യം, ബഹുസ്വരത, നാനാത്വത്തിൽ ഏകത്വം എന്നീ സങ്കൽപങ്ങളെല്ലാം ഭീഷണിയിലാണ്. ഫാഷിസത്തെ പ്രതിരോധിക്കാൻ ജനാധിപത്യ-മതേതര ഇടത് വേദിയാണ് രൂപവത്കരിക്കേണ്ടത്. ഇതിനെ രാഷ്ട്രീയപാർട്ടികളിലേക്ക് ചുരുക്കരുത്. ബഹുജന, സിവിൽ സമൂഹത്തിലെ സംഘടനകളെക്കൂടി ആകർഷിക്കണമെന്നും പറയുന്നു. രാഷ്ട്രീയം കമ്യൂണിസ്റ്റുകളുടെ ഹോബിയായി മാറരുതെന്ന് അംഗങ്ങളെ ഒാർമിപ്പിക്കുന്ന സി.പി.െഎ, ഹിന്ദിഹൃദയഭൂമിയിലും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ദുർബലമെന്ന് സമ്മതിക്കുന്നു. ശക്തമായ പാർട്ടിയില്ലാതെ ഒരു ലക്ഷ്യവും നേടാൻ കഴിയില്ലെന്നും പ്രമേയം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.