തൊടുപുഴ: ദേവികുളം സബ്കലക്ടർ ഡോ. രേണുരാജിനെതിരെ എസ്. രാേജന്ദ്രൻ എം.എൽ.എ നട ത്തിയ പരാമർശങ്ങൾ അനുചിതമെന്ന് സി.പി.എം ഇടുക്കി ജില്ല സെക്രേട്ടറിയറ്റ് വിലയിരു ത്തി. അനവസരത്തിലും പൊതുജനമധ്യത്തിലും നടത്തിയ ആക്ഷേപം പദവിക്ക് യോജിക്കാത്തതാ ണ്. പാർട്ടിക്കും ഇൗ നടപടി അവമതിപ്പുണ്ടാക്കി.
ഖേദപ്രകടനം വേണ്ടരീതിയിലായിരുന്ന ില്ലെന്നും അഭിപ്രായമുയർന്നു. കോൺഗ്രസ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതിയ െ പ്രതിരോധിക്കാൻ രാജേന്ദ്രൻ പ്രത്യക്ഷമായി ഇറങ്ങേണ്ടിയിരുന്നില്ല. അതിനിടെ സബ് കല ക്ടർക്കെതിരെ മോശം പ്രതികരണമുണ്ടായത് പാർട്ടി എം.എൽ.എയുടെ സ്ത്രീ വിരുദ്ധ നിലപ ാടായി ചിത്രീകരിക്കപ്പെെട്ടന്നും മന്ത്രി എം.എം. മണി പെങ്കടുത്ത യോഗം ചൂണ്ടിക്കാട്ടി.
ജില്ല കമ്മിറ്റി അംഗമായ രാേജന്ദ്രൻ യോഗത്തിൽ പെങ്കടുത്തില്ല.സബ്കലക്ടർ ഫോണിൽ അപമര്യാദയായി സംസാരിച്ചതിെൻറ തുടർച്ചയായാണ് പുറത്ത് ചില വാക്കുകൾ പറയേണ്ടി വന്നതെന്ന രാേജന്ദ്രെൻറ വിശദീകരണം തള്ളിയായിരുന്നു പാർട്ടി തീരുമാനം. താക്കീത് നൽകുന്നതടക്കമുള്ള അച്ചടക്ക നടപടിക്കാണ് നീക്കമെന്നാണ് വിവരം. എന്നാൽ, മൂന്നാർ ഭൂമി വിഷയത്തിലെ പാർട്ടി നിലപാടിൽനിന്ന് എം.എൽ.എ വ്യതിചലിച്ചിട്ടില്ലെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി.
സബ്കലക്ടർക്കെതിരെ എസ്. രാജേന്ദ്രൻ നടത്തിയ മോശമായ പ്രതികരണം ശരിയല്ലെന്നും അതു തള്ളിക്കളയുന്നതായും സി.പി.എം സെക്രേട്ടറിയറ്റ് വാർത്തക്കുറിപ്പിൽ അറിയിച്ചു. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീപുരുഷ സമത്വത്തിനും വേണ്ടിയാണ് പാർട്ടി നിലകൊള്ളുന്നത്. ആ കാഴ്ചപ്പാടിനു വിരുദ്ധ പരാമർശങ്ങളാണ് എം.എൽ.എ നടത്തിയത്. മാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങളോടും പാർട്ടി യോജിക്കുന്നില്ല.
കോൺഗ്രസ് ഭരണത്തിലുള്ള മൂന്നാർ പഞ്ചായത്തിൽ ഡി.സി.സി അംഗമായ കറുപ്പുസ്വാമിയാണ് പ്രസിഡൻറ്. 60 ദിവസമായി നടക്കുന്ന നിർമാണത്തിന് സ്റ്റോപ് മെമ്മോ നൽകുന്നത് ഫെബ്രുവരി ആറിനാണ്. പിന്നീടും നിർമാണം തുടർന്നു. എട്ടാം തീയതിയാണ് റവന്യൂ സംഘം നിർമാണം നിർത്തിവെപ്പിക്കാൻ വീണ്ടും എത്തിയത്. ഈ സമയം പഞ്ചായത്ത് പ്രസിഡൻറ് കറുപ്പുസ്വാമി, ജില്ല പഞ്ചായത്ത് അംഗം വിജയകുമാർ, മറ്റ് കോൺഗ്രസ് നേതാക്കൾ എന്നിവർ ചേർന്നാണ് ഉദ്യോഗസ്ഥരെ വിരട്ടി ഓടിച്ചത്.
ഇതിനുശേഷം എം.എൽ.എയെ പ്രസിഡൻറ് വിളിച്ചുവരുത്തുകയായിരുന്നു. പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണുകയാണ് അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. എന്നാൽ, സബ്കലക്ടർക്കെതിരെ അദ്ദേഹത്തിൽനിന്ന് മോശമായ പ്രതികരണമുണ്ടായി. ഇക്കാര്യത്തിൽ ഉചിത നടപടി സ്വീകരിക്കുമെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.
എം.എൽ.എ ആയാലും സ്ത്രീകളോട് മോശമായി സംസാരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു.
കെ.എസ്.ആർ.ടി.സി എംപാനലുകാരെ സഹായിക്കുക എന്ന നിലപാടാണ് സർക്കാറിനുള്ളതെങ്കിലും കോടതി വിധിയുമായി ബന്ധപ്പെട്ട നൂലാമാല തടസ്സമാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി തെക്കൻ മേഖലാ ജാഥ 14ന് തിരുവനന്തപുരത്ത് സി.പി.െഎ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയും വടക്കൻ ജാഥ 16ന് കാസർകോട്ട് സി.പി.എം ജനറൽെസക്രട്ടറി സീതാറാം യെച്ചൂരിയും ഉദ്ഘാടനം ചെയ്യും. മാർച്ച് രണ്ടിന് തൃശൂരിൽ നടക്കുന്ന മഹാറാലിയോടെ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.