ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ ത്രിപുരയിൽ ഇടത്-വലത് പ്രത്യയശാസ്ത്രങ്ങൾ േനർക്കുനേർ പോരാട്ടത്തിൽ. 1993 മുതൽ കാൽനൂറ്റാണ്ടായി ഭരണത്തിലുള്ള രാജ്യത്തിലെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിക്കു കീഴിലാണ് സി.പി.എം അതിെൻറ ഏറ്റവും വലിയ വെല്ലുവിളിയെ നേരിടുന്നത്. ഇതാദ്യമായാണ് ഒരു സംസ്ഥാനത്ത് സി.പി.എമ്മും ബി.ജെ.പിയും നേർക്കുനേർ പോരാടുന്നത്.
കോൺഗ്രസ് മുക്ത ഭാരതമെന്ന സ്വപ്നത്തിനൊപ്പം കമ്യൂണിസ്റ്റ് മുക്തതയും ലക്ഷ്യമിട്ട ബി.ജെ.പിയെ സംബന്ധിച്ച് ത്രിപുരയിൽ ഇടതുഭരണം അവസാനിപ്പിക്കുക എന്നത് സ്വപ്നതുല്യമായ നേട്ടമായിരിക്കും. ദേശീയതലത്തിൽ ബി.ജെ.പിെക്കതിരെ പ്രതിപക്ഷ െഎക്യമെന്നത് സി.പി.എമ്മും കോൺഗ്രസും തൃണമൂലും ആശയതലത്തിലെങ്കിലും സമ്മതിക്കുേമ്പാൾ ത്രിപുരയിൽ സ്ഥിതി മറിച്ചാണ്.
പണത്തിലും പ്രചാരണത്തിലും കേന്ദ്ര അധികാരത്തിലുമുള്ള മുൻകൈ ബി.ജെ.പി ഉപയോഗിച്ചതോടെ കോൺഗ്രസും തൃണമൂൽ കോൺഗ്രസും കടുത്ത രാഷ്ട്രീയ വെല്ലുവിളിയാണ് നേരിടുന്നത്. ഫെബ്രുവരി 18നാണ് തെരഞ്ഞെടുപ്പ്. മാർച്ച് മൂന്നിന് ഫലപ്രഖ്യാപനവും. മുതിർന്ന പോളിറ്റ് ബ്യൂറോ അംഗങ്ങൾ ത്രിപുരയിൽ പ്രചാരണത്തിനായി തങ്ങുന്നത് സി.പി.എം തെരഞ്ഞെടുപ്പിനെ എത്ര പ്രാധാന്യത്തോടെ കാണുന്നുവെന്നതിന് തെളിവാണ്. മോദിയുടെ ‘വാട്ടർലൂ’ ആയി ത്രിപുര മാറുമെന്നാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിെൻറ പ്രഖ്യാപനം. കണക്കുകൾ ഇപ്പോഴും സി.പി.എമ്മിന് അനുകൂലമാണ്. 2013ൽ 60 സീറ്റിൽ 50ഉം (52.32 ശതമാനം വോട്ട്) ഇടതുപക്ഷത്തിനായിരുന്നു. 25 വർഷമായി പ്രതിപക്ഷത്തുള്ള കോൺഗ്രസിന് 10 സീറ്റ് (44.60 ശതമാനം). വെറും 1.4 ശതമാനം വോട്ട് മാത്രമായിരുന്നു ബി.ജെ.പിക്ക്.
മോദിപ്രഭാവം ഉച്ചസ്ഥായിയിൽ നിന്ന 2014ലെ പൊതുതെരഞ്ഞെടുപ്പിലും 64 ശതമാനം വോട്ടും ഇടതുപക്ഷം നേടി. കോൺഗ്രസിന് 15.20 ശതമാനവും ബി.ജെ.പിക്ക് 5.7 ശതമാനവും ലഭിച്ചു. സുശക്തമായ കേഡർ സംവിധാനമാണ് സി.പി.എമ്മിെൻറ ശക്തി. ഭരണം ഇത്തവണയും നഷ്ടപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വം. ആദിവാസി സ്വയംഭരണ മേഖലയിൽ ഭൂരിഭാഗവും നിയന്ത്രിക്കുന്നതും സി.പി.എമ്മാണ്. 20 ആദിവാസി സംവരണ മണ്ഡലങ്ങളും പാർട്ടിയുടെ കൈവശം.
എന്നാൽ, കേന്ദ്രഭരണ തണലിൽ ഇറങ്ങിയ ബി.ജെ.പിയുടെ പ്രലോഭന കുടുക്കിൽ കോൺഗ്രസ് എം.എൽ.എമാർ പെട്ടതോടെയാണ് കാവിക്കളി കാര്യമായത്. കോൺഗ്രസ് എം.എൽ.എമാരുടെ ആദ്യ ചാട്ടം തൃണമൂൽ കോൺഗ്രസി (ടി.എം.സി)ലേക്ക്. ആറ് എം.എൽ.എമാർ അവിേടക്ക് മാറി. പിന്നീട് ഇവരെല്ലാം ബി.ജെ.പി പാളയത്തിലെത്തി. ആദിവാസി മേഖല പ്രത്യേക സംസ്ഥാനമാക്കണമെന്ന് ആവശ്യപ്പെടുന്ന െഎ.പി.എഫ്.ടിയുമായി കൈകോർത്താണ് ബി.ജെ.പിയുടെ മത്സരം. സി.പി.എമ്മും െഎ.പി.എഫ്.ടിയുമായി 11 സീറ്റിൽ കടുത്ത പോരാട്ടം നടക്കും. അതേസമയം, രണ്ട് പ്രബല ആദിവാസി പാർട്ടികൾ െഎ.പി.എഫ്.ടിെക്കതിരെ കൈകോർക്കുന്നത് സി.പി.എമ്മിന് ഗുണംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.