തിരുവനന്തപുരം: കൈയിലിരുന്ന കോട്ടയം ലോക്സഭ സീറ്റ് കൂടി നഷ്ടപ്പെട്ട ജനതാദൾ -എ സിെൻറ നേതൃയോഗത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനം. എൽ.ഡി.എഫ് വിടണമെന്ന ആവശ് യം ഉയർന്നെങ്കിലും േനതൃത്വം ഇടപെട്ട് തണുപ്പിക്കുകയായിരുന്നു.
മുന്നണി നേതൃയോഗ ശേഷം ചേർന്ന പാർട്ടി യോഗത്തിൽ നീലലോഹിതദാസൻ നിലപാട് വിശദീകരിച്ചു. പാർട്ടിക്ക് സീറ്റ് അനുവദിക്കാത്തതിൽ സി.പി.എമ്മിനാണ് ഉത്തരവാദിത്തമെന്നും നേതൃത്വം വേണ്ടത്രരീതിയിൽ ഇടപെട്ടില്ലെന്നും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. ചെറുകക്ഷികളുടെ സീറ്റല്ല പിടിച്ചേടുക്കേണ്ടത്. ഇൗ അപമാനം സഹിക്കാൻ കഴിയില്ല.
ജനതാദൾ മുന്നണി വിട്ട് പുറത്തുപോകണമെന്ന് രണ്ടുപേർ ആവശ്യപ്പെട്ടു. ഘടകകക്ഷികളുടെയെല്ലാം സീറ്റ് ഘട്ടം ഘട്ടമായി സി.പി.എം പിടിച്ചെടുക്കുകയാെണന്ന് ചിലർ പറഞ്ഞു. പാർട്ടിയുടെ കൈവശമുള്ള സീറ്റ് വലിയ കക്ഷികൾക്ക് അടിയറവെക്കുന്ന സമീപനം ആവർത്തിക്കാതിരിക്കാൻ നിലപാട് സ്വീകരിക്കണമെന്ന് മുൻമന്ത്രി ജോസ് തെറ്റയിൽ ആവശ്യപ്പെട്ടു.
നിലവിലെ രാഷ്ട്രീയസാഹചര്യത്തിൽ എൽ.ഡി.എഫ് വിട്ടുപോകാനാവില്ലെന്ന് നേതൃത്വം വിശദീകരിച്ചു. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രി സ്ഥാനം രാജിവെച്ച 2009ലെ സാഹചര്യമല്ല ഇപ്പോഴുള്ളത്. യു.ഡി.എഫിലേക്ക് പോകാൻ കഴിയില്ല. യു.ഡി.എഫിൽ പോയ എൽ.ജെ.ഡിപോലും എൽ.ഡി.എഫിലേക്ക് തിരിച്ചുവരികയാണെന്നും നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.