തിരുവനന്തപുരം: മുൻ മന്ത്രിയും സംസ്ഥാന സമിതി അംഗവുമായ ടി.കെ. ഹംസ, മലപ്പുറം ജില്ല പഞ്ചായത്തംഗം ടി.കെ. റഷീദലി, ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറ് എം.ബി. ഫൈസൽ എന്നിവർക്ക് മുൻഗണന നൽകി മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിെൻറ സ്ഥാനാർഥിപ്പട്ടിക. വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിലാണ് ഇതുസംബന്ധിച്ച ധാരണ ഉണ്ടായത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ സാന്നിധ്യത്തിൽ ശനിയാഴ്ച ചേരുന്ന മലപ്പുറം ജില്ല കമ്മിറ്റിയിൽ ഇതുസംബന്ധിച്ച ചർച്ച നടക്കും. തുടർന്ന് അവരുടെ അഭിപ്രായംകൂടി ആരാഞ്ഞ് സംസ്ഥാന നേതൃത്വം സ്ഥാനാർഥിയെ പ്രഖ്യാപിക്കും.
ശനിയാഴ്ചതന്നെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. 20ന് തിരുവനന്തപുരത്ത് എൽ.ഡി.എഫ് സംസ്ഥാന സമിതി ചേരുന്നതിനാൽ അതിനുമുമ്പ് പ്രഖ്യാപിക്കേണ്ടതുണ്ട്. ചെറുപ്പക്കാർക്ക് സാധ്യത നൽകണമെന്ന അഭിപ്രായമാണ് സെക്രേട്ടറിയറ്റിൽ ഉയർന്നത്. ടി.കെ. ഹംസ മത്സരിക്കുന്നതിൽ ജില്ല നേതൃത്വത്തിൽ രണ്ടഭിപ്രായമാണുള്ളത്.
എന്നാൽ, പി.കെ. കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരിചയ സമ്പന്നത പരിഗണിക്കണമെന്ന അഭിപ്രായത്തിനാണ് മുൻഗണന ലഭിക്കുന്നതെങ്കിൽ ഹംസക്ക് സാധ്യതയുണ്ടാവും. എന്നാൽ, അഞ്ച് സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിെൻറ പശ്ചാത്തലത്തിൽ ഇടതുപക്ഷത്തിന് കേരളത്തിൽ നല്ല സാധ്യതയാണ് ഉള്ളതെന്നും അത് പരമാവധി പ്രയോജനപ്പെടുത്താൻ യുവാക്കൾക്ക് അവസരം നൽകണമെന്നും ശക്തമായ അഭിപ്രായമുണ്ട്.
മണ്ഡലത്തിെൻറ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിെൻറ ചുമതല കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവനും എളമരം കരീമിനുമാണ്. മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലത്തിെൻറയും ചുമതല സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കാണ്. അസംബ്ലി കമ്മിറ്റി സെക്രട്ടറിമാരായി ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങൾക്ക് ചുമതല നൽകി. 18ന് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ 20ന് എൽ.ഡി.എഫ് സംസ്ഥാന സമിതി ചേർന്ന് ഒരുക്കം വിലയിരുത്തുകയും പ്രചാരണ തന്ത്രങ്ങൾക്ക് രൂപം നൽകുകയും ചെയ്യും.
21ന് മലപ്പുറം പാർലമെൻറ് മണ്ഡലം കൺവെൻഷൻ ചേരും. 24 വരെ അസംബ്ലി മണ്ഡലം കൺവെൻഷനുകളും ചേരാനാണ് തീരുമാനം. 25 മുതൽ സ്ഥാനാർഥിയുടെ മണ്ഡലപര്യടനം ആരംഭിക്കും. ഏപ്രിൽ മൂന്നോടെ രണ്ടാംവട്ട പര്യടനം ആരംഭിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.