ന്യൂഡൽഹി: പാർട്ടി നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധികളും നേതാക്കളുടെ രാജിയും ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഈ മാസം 10ന് ന്യൂഡൽഹിയിൽ ചേരും. രാഹുൽ ഗാന്ധി രാജിവെച്ച സാഹചര്യത്തിൽ ഇടക്കാല പ്രസിഡന്‍റിനെ തെരഞ്ഞെടുത്തേക്കുമെന്നും സൂചനയുണ്ട്. രാഹുലിന്‍റെ രാജിക്ക് ശേഷമുള്ള ആദ്യ പ്രവർത്തക സമിതിയാണിത്.
രാഹുൽ ഗാന്ധിയുടെ രാജി യോഗത്തിൽ പ്രധാന ചർച്ചയായേക്കും. പാർട്ടിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താൻ നേരത്തെ രാഹുൽ നിർദേശിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് ശേഷമാണ് അധ്യക്ഷ സ്ഥാനം ഒഴിയാൻ രാഹുൽ തീരുമാനിച്ചത്.
അധ്യക്ഷസ്ഥാനത്തേക്ക് പല പേരുകളും ഉയർന്നിരുന്നെങ്കിലും അന്തിമ തീരുമാനത്തിലെത്താൻ സാധിച്ചിരുന്നില്ല. പാർട്ടി തലപ്പത്ത് നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ കനത്ത തിരിച്ചടിയാണെന്ന് ശശി തരൂർ എം.പി വിമർശനം ഉന്നയിച്ചിരുന്നു. ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തരൂരിന്‍റെ അഭിപ്രായത്തോട് യോജിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.