ന്യൂഡല്‍ഹി: കറന്‍സി നിരോധനം ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ മോശമായി ബാധിച്ചേക്കുമെന്ന് ആര്‍.എസ്.എസ് മുന്നറിയിപ്പ്. ലഖ്നോവില്‍ 17, 18 തീയതികളില്‍ നടന്ന ആര്‍.എസ്.എസ് ഏകോപന സമിതി യോഗത്തിന്‍െറതാണ് വിലയിരുത്തല്‍. ആര്‍.എസ്.എസ് നേരിട്ട് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായാണ് ഏകോപന സമിതി ചേര്‍ന്നത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ക്ക് സ്വയംസേവകുമാരെ രംഗത്തിറക്കിയിട്ടുണ്ട്. അതിന്‍െറ തുടര്‍ച്ചയെന്ന നിലയില്‍ കറന്‍സി നിരോധനത്തെ തുടര്‍ന്ന് യു.പിയില്‍ പാര്‍ട്ടിക്കുണ്ടായേക്കാവുന്ന വെല്ലുവിളി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍.എസ്.എസ് അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. യു.പിയില്‍ പാര്‍ട്ടിക്ക് ജയം അസാധ്യമാണെന്നാണ് ഏകകണ്ഠമായി ആര്‍.എസ്.എസ് ബി.ജെ.പിയെ അറിയിച്ചത്. രണ്ട് വഴികളാണുള്ളതെന്നും ആര്‍.എസ്.എസ് വ്യക്തമാക്കുന്നു; ഒന്നുകില്‍ ജനങ്ങളുടെ പ്രയാസം പൂര്‍ണമായും പരിഹരിക്കുക, അല്ളെങ്കില്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കുക.
കറന്‍സി നിരോധനം പ്രഖ്യാപിച്ചതിന് തൊട്ടുപിറകെ രണ്ട് ഘടകങ്ങള്‍ പാര്‍ട്ടിക്ക് അനുകൂലമായുണ്ടായിരുന്നുവെന്ന് ആര്‍.എസ്.എസ് വിലയിരുത്തി. കള്ളപ്പണം പിടികൂടുമെന്ന വാഗ്ദാനം നടപ്പാക്കുന്നുവെന്ന തോന്നല്‍ ജനങ്ങളിലുണ്ടായതാണ് ഒന്ന്. പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം ഇതോടെ ഇല്ലാതാകുമെന്ന ചിന്തയായിരുന്നു മറ്റൊന്ന്. എന്നാല്‍, പണക്ഷാമം വന്നതോടെ ജനങ്ങളുടെ അമര്‍ഷം പുറത്തുവരാന്‍ തുടങ്ങി. സര്‍ക്കാറിനെതിരെ ജനങ്ങളുടെ വികാരം തിരിച്ചുവിടാന്‍ പ്രതിപക്ഷം ബോധപൂര്‍വശ്രമം നടത്തുകയും ചെയ്തു. കറന്‍സി നിരോധനം കള്ളപ്പണക്കാര്‍ക്ക് പ്രയാസമുണ്ടാക്കിയില്ളെന്നും പാവങ്ങള്‍ക്കാണ് ദുരിതമുണ്ടായതെന്നുമുള്ള കാര്യം ജനങ്ങളിലത്തെിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചു. വിശ്വഹിന്ദു പരിഷത്തും എ.ബി.വി.പിയും ഭാരതീയ മസ്ദൂര്‍ സംഘും ഇതേ ആശങ്ക ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി പങ്കുവെച്ചുകഴിഞ്ഞു.
ആര്‍.എസ്.എസിന് ഏതാനും ബി.ജെ.പി എം.പിമാരും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍നിന്നുള്ള നിരവധി എം.പിമാരുടെ സാന്നിധ്യത്തില്‍ ഒരു എം.പി, ഗ്രൗണ്ട് റിപ്പോര്‍ട്ട് അനുകൂലമല്ളെന്നും കറന്‍സി നിരോധനത്തിന്‍െറ അനന്തരഫലം തെരഞ്ഞെടുപ്പില്‍ അനുഭവിക്കുമെന്നും അമിത് ഷായോട് പരസ്യമായി പറയുകയും ചെയ്തു. പ്രധാനമന്ത്രി പറഞ്ഞ 50 ദിവസം അവസാനിക്കാന്‍ പോവുകയാണെന്നും ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നിലെ സാഹചര്യം മെച്ചപ്പെടുന്നതിന്‍െറ അടയാളമൊന്നുമില്ളെന്നും മറ്റൊരു എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.