സ്വാശ്രയ മാനേജ്മെന്‍റുമായി സർക്കാർ ഒത്തുകളിച്ചു: ചെന്നിത്തല

കോഴിക്കോട്: സ്വാശ്രയ മെഡിക്കൽ മാനേജ്മെന്‍റുകളുമായി സർക്കാർ ഒത്തുകളിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാശ്രയ മാനേജ്മെന്‍റുകൾക്ക് കൊള്ളയടിക്കാനുള്ള അവസരം സർക്കാർ സൃഷ്ടിച്ചുവെന്നും വിദ്യാർഥികളെ കൊള്ളയടിക്കാൻ വൻ ഗൂഢാലോചന നടന്നുവെന്നും ചെന്നിത്തല ആരോപിച്ചു. കേസിലെ സുപ്രീം കോടതി വിധി സംബന്ധിച്ച് സർക്കാർ ഉടൻ പുനഃപരിശോധനാ ഹർജി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സര്‍ക്കാര്‍ മാനേജ്മെന്റുകളുമായി കൂട്ടുകച്ചവടം നടത്തിയതിന്റെ ഫലമായി സ്വാശ്രയ മേഖലയില്‍ വന്‍ ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തലപറഞ്ഞു. അഞ്ച് ലക്ഷം ഫീസ് ഘടന നിശ്ചയിച്ച ക്രിസ്റ്റ്യന്‍ മാനേജ്മെന്‍റുകളുടെ സമീപനം സ്വാഗതാര്‍ഹമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാവപ്പെട്ട വിദ്യാർഥികള്‍ പുറത്തായിരിക്കുന്നു. മാനേജ്‌മെന്‍റുകള്‍ക്ക് കൊളളയടിക്കാനുള്ള അവസരം സൃഷ്ടിക്കപ്പെട്ടു. കോടതികളില്‍ ഫലപ്രദാമയ കേസ് വാദിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Tags:    
News Summary - Government supoorts self-finance management: Chennithala-kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.