ന്യൂഡൽഹി: ഹിമാചൽപ്രദേശിനു പിന്നാലെ, വെച്ചുതാമസിപ്പിച്ച ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനംകൂടി വന്നതോടെ ദേശീയ രാഷ്ട്രീയം തെരഞ്ഞെടുപ്പുചൂടിൽ. രണ്ടു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു മാത്രമാണ് നടക്കുന്നതെങ്കിലും, അതിനു രാഷ്ട്രീയമാനങ്ങളേറെ. ഏറ്റവും പ്രധാനം ഗുജറാത്തിലെ തെരഞ്ഞെടുപ്പാണ്. രണ്ടു പതിറ്റാണ്ടായി ബി.ജെ.പിയുടെ കൈപ്പിടിയിൽ അമർന്ന ഗുജറാത്തിൽ ഇക്കുറി നടക്കുന്ന തെരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിടുന്നത് വർധിതവീര്യത്തോടെയാണ്. ബി.ജെ.പിക്ക് തിരിച്ചടി കിട്ടാവുന്ന വിഷയങ്ങൾ പലതുണ്ട്. ഭരണവിരുദ്ധവികാരം അലയടിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്ന് രണ്ടു സർവേഫലങ്ങൾ പുറത്തുവന്നതും ബി.ജെ.പി വിരുദ്ധ ചേരിയെ ആവേശംകൊള്ളിക്കുന്നു.
രണ്ടിടത്തും ജനവിധി എന്തായിരുന്നാലും ബി.ജെ.പിയെയും അമരക്കാരായ നരേന്ദ്ര മോദി, അമിത് ഷാ, അരുൺ ജെയ്റ്റ്ലി എന്നിവരെയും തെരഞ്ഞെടുപ്പു വിഷയങ്ങൾ വെള്ളം കുടിപ്പിക്കുന്നതാണ്. മൂന്നര വർഷത്തിനിടയിൽ ബി.ജെ.പി ദേശീയ തലത്തിലും സംസ്ഥാനതലത്തിലും അങ്ങേയറ്റം പ്രതിരോധത്തിൽ നിൽക്കുന്ന ഘട്ടത്തിലാണ് രണ്ടു തെരഞ്ഞെടുപ്പുകളും നടക്കുന്നത്. അവകാശവാദങ്ങളും വാഗ്ദാനങ്ങളുമല്ല, പൊള്ളുന്ന വിഷയങ്ങളാണ് പൊതുസമൂഹത്തിെൻറ ചർച്ച. നോട്ടുനിരോധനം, ജി.എസ്.ടി നടപ്പാക്കൽ എന്നിവ വഴിയുണ്ടായ സാമ്പത്തിക ദുരവസ്ഥയാണ് മുെമ്പന്നത്തേക്കാൾ ബി.ജെ.പിയെ വിയർപ്പിക്കുന്നത്. പ്രശ്നങ്ങൾ മറികടക്കാൻ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം നീട്ടിക്കൊണ്ടുപോവുക വരെ ചെയ്തു. ഇതിനിടയിൽ മാന്ദ്യം നേരിടാനെന്ന പേരിൽ വൻകിട പ്രഖ്യാപനങ്ങൾ ദേശീയതലത്തിലും സംസ്ഥാനതലത്തിലും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടത്തി.
പൊതുമേഖല ബാങ്കുകളുടെ അടിത്തറ ബലപ്പെടുത്താൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 2.11 ലക്ഷം കോടിയുടെ പദ്ധതിയും 5.35 ലക്ഷം കോടിയുടെ സാഗർമാല പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, മാന്ദ്യം മറയ്ക്കാൻ പ്രഖ്യാപിച്ച പാക്കേജ് എന്നതിലുപരി, മരവിച്ചുനിൽക്കുന്ന സമ്പദ്രംഗത്തിന് പുതുജീവൻ നൽകാൻ ഇൗ പാക്കേജിന് എത്രത്തോളം കഴിയുമെന്ന ചോദ്യം ഉയരുന്നു. നോട്ടുനിരോധനത്തിെൻറ ഒന്നാം വാർഷികം തെരഞ്ഞെടുപ്പു ചൂടിനിടയിലാണ്. പ്രതിപക്ഷം അന്ന് കരിദിനമായും ഭരണപക്ഷം കള്ളപ്പണവിരുദ്ധ ദിനമായും ആചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നോട്ടുനിരോധനത്തിെൻറ കെടുതിയും തെരഞ്ഞെടുപ്പുഗോദയിൽ ശക്തമായി ഉയർന്നുവരുന്നു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ പാട്ടിദാർ സംവരണം, ദലിത് പീഡനം, നർമദ അണക്കെട്ട് എന്നിങ്ങനെ നിരവധി വിഷയങ്ങൾ ബി.ജെ.പിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
വിയർപ്പിക്കുന്ന വിഷയങ്ങൾ
1. 14 യുവാക്കളുടെ മരണത്തിന് ഇടയാക്കിയ പാട്ടിദാർ സംവരണ പ്രക്ഷോഭം
2. രണ്ടു പതിറ്റാണ്ടായി ബി.ജെ.പി അധികാരത്തിലിരിക്കുന്നതിെൻറ ഭരണവിരുദ്ധവികാരം
3. ഉന അടക്കമുള്ള പീഡനസംഭവങ്ങളിൽ ദലിത് വിഭാഗങ്ങൾക്കുള്ള രോഷം
4. നർമദ വെള്ളം കനാലുകൾ വഴി പലയിടത്തും എത്താത്ത പ്രശ്നം; കെടുതിക്കിരയായ ഗ്രാമീണരുടെ അമർഷം
5. നോട്ടുനിരോധനവും ജി.എസ്.ടിയും വ്യാപാരികൾക്കും സാധാരണക്കാർക്കും ഉണ്ടാക്കിയ പ്രയാസങ്ങൾ
6. പെരുകുന്ന തൊഴിലില്ലായ്മ, അധ്യാപകരുടെയും മറ്റും സമരങ്ങൾ
പ്രഖ്യാപനങ്ങൾ, വാരിക്കോരി
1. കർഷകർക്ക് മൂന്നു ലക്ഷം രൂപ വരെ പലിശരഹിത വായ്പ
2. ജലസേചന സാമഗ്രികൾക്ക് ജി.എസ്.ടി ഇളവ്
3. നിലക്കടലക്ക് 900 രൂപ ചുരുങ്ങിയ താങ്ങുവില
3. ഗുജറാത്ത് വ്യവസായ വികസന കോർപറേഷന് 16 പുതിയ യൂനിറ്റ് സ്ഥിരം തൊഴിലാളികളുടെ വേതനം പുതുക്കുമെന്ന് വാഗ്ദാനം
4. ആശ വർക്കർമാരുടെ ആനുകൂല്യത്തിൽ 50 ശതമാനം വർധന
5. 4337 കോടിയുടെ ബാരേജ് പദ്ധതിക്ക് പ്രധാനമന്ത്രി മോദിയുടെ തറക്കല്ലിടൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.