Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഗു​ജ​റാ​ത്തി​ൽ...

ഗു​ജ​റാ​ത്തി​ൽ പോ​ർ​മു​ഖം  തു​റ​ന്നു; തി​ര​ക്കി​ട്ട നീ​ക്ക​ങ്ങ​ൾ   

text_fields
bookmark_border
Election-Commission
cancel

ന്യൂ​ഡ​ൽ​ഹി: ഹി​മാ​ച​ൽ​പ്ര​ദേ​ശി​നു പി​ന്നാ​ലെ, വെ​ച്ചു​താ​മ​സി​പ്പി​ച്ച ഗു​ജ​റാ​ത്ത്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി പ്ര​ഖ്യാ​പ​നം​കൂ​ടി വ​ന്ന​തോ​ടെ ദേ​ശീ​യ രാ​ഷ്​​ട്രീ​യം തെ​ര​ഞ്ഞെ​ടു​പ്പു​ചൂ​ടി​ൽ. ര​ണ്ടു സം​സ്​​ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു മാ​ത്ര​മാ​ണ്​ ന​ട​ക്കു​​ന്ന​തെ​ങ്കി​ലും, അ​തി​നു രാ​ഷ്​​ട്രീ​യ​മാ​ന​ങ്ങ​ളേ​റെ. ഏ​റ്റ​വും പ്ര​ധാ​നം ഗു​ജ​റാ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്.  ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ബി.​ജെ.​പി​യു​ടെ കൈ​പ്പി​ടി​യി​ൽ അ​മ​ർ​ന്ന ഗു​ജ​റാ​ത്തി​ൽ ഇ​ക്കു​റി ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നെ കോ​ൺ​ഗ്ര​സ്​ നേ​രി​ടു​ന്ന​ത്​ വ​ർ​ധി​ത​വീ​ര്യ​ത്തോ​ടെ​യാ​ണ്. ബി.​ജെ.​പി​ക്ക്​ തി​രി​ച്ച​ടി കി​ട്ടാ​വു​ന്ന വി​ഷ​യ​ങ്ങ​ൾ പ​ല​തു​ണ്ട്. ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം അ​ല​യ​ടി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്​ നി​ല മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന്​ ര​ണ്ടു സ​ർ​വേ​ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തും ബി.​ജെ.​പി വി​രു​ദ്ധ ചേ​രി​യെ ആ​വേ​ശം​കൊ​ള്ളി​ക്കു​ന്നു.

ര​ണ്ടി​ട​ത്തും ജ​ന​വി​ധി എ​ന്താ​യി​രു​ന്നാ​ലും ബി.​ജെ.​പി​യെ​യും അ​മ​ര​ക്കാ​രാ​യ ന​രേ​ന്ദ്ര മോ​ദി, അ​മി​ത്​ ഷാ, ​അ​രു​ൺ ജെ​യ്​​റ്റ്​​ലി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​പ്പു വി​ഷ​യ​ങ്ങ​ൾ വെ​ള്ളം കു​ടി​പ്പി​ക്കു​ന്ന​താ​ണ്. മൂ​ന്ന​ര വ​ർ​ഷ​ത്തി​നി​ട​യി​ൽ ബി.​ജെ.​പി ദേ​ശീ​യ ത​ല​ത്തി​ലും സം​സ്​​ഥാ​ന​ത​ല​ത്തി​ലും അ​ങ്ങേ​യ​റ്റം പ്ര​തി​രോ​ധ​ത്തി​ൽ നി​ൽ​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ്​ ര​ണ്ടു​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ന​ട​ക്കു​ന്ന​ത്. അ​വ​കാ​ശ​വാ​ദ​ങ്ങ​ളും വാ​ഗ്​​ദാ​ന​ങ്ങ​ളു​മ​ല്ല, പൊ​ള്ളു​ന്ന വി​ഷ​യ​ങ്ങ​ളാ​ണ്​ പൊ​തു​സ​മൂ​ഹ​ത്തി​​​െൻറ ച​ർ​ച്ച. നോ​ട്ടു​നി​രോ​ധ​നം, ജി.​എ​സ്.​ടി ന​ട​പ്പാ​ക്ക​ൽ എ​ന്നി​വ വ​ഴി​യു​ണ്ടാ​യ സാ​മ്പ​ത്തി​ക ദു​ര​വ​സ്​​ഥ​യാ​ണ്​ മു​െ​മ്പ​ന്ന​ത്തേ​ക്കാ​ൾ ബി.​ജെ.​പി​യെ വി​യ​ർ​പ്പി​ക്കു​ന്ന​ത്. പ്ര​ശ്​​ന​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി പ്ര​ഖ്യാ​പ​നം നീ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക വ​രെ ചെ​യ്​​തു. ഇ​തി​നി​ട​യി​ൽ മാ​ന്ദ്യം നേ​രി​ടാ​നെ​ന്ന പേ​രി​ൽ വ​ൻ​കി​ട പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ദേ​ശീ​യ​ത​ല​ത്തി​ലും സം​സ്​​ഥാ​ന​ത​ല​ത്തി​ലും കേ​ന്ദ്ര-​സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ ന​ട​ത്തി. 

പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ അ​ടി​ത്ത​റ ബ​ല​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച 2.11 ല​ക്ഷം കോ​ടി​യു​ടെ പ​ദ്ധ​തി​യും 5.35 ല​ക്ഷം​ കോ​ടി​യു​ടെ സാ​ഗ​ർ​മാ​ല പ​ദ്ധ​തി​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, മാ​ന്ദ്യം മ​റ​യ്​​ക്കാ​ൻ പ്ര​ഖ്യാ​പി​ച്ച പാ​ക്കേ​ജ്​ എ​ന്ന​തി​ലു​പ​രി, മ​ര​വി​ച്ചു​നി​ൽ​ക്കു​ന്ന സ​മ്പ​ദ്​​രം​ഗ​ത്തി​ന്​ പു​തു​ജീ​വ​ൻ ന​ൽ​കാ​ൻ ഇൗ ​പാ​ക്കേ​ജി​ന്​ എ​ത്ര​ത്തോ​ളം ക​ഴി​യു​മെ​ന്ന ചോ​ദ്യം ഉ​യ​രു​ന്നു. നോ​ട്ടു​നി​രോ​ധ​ന​ത്തി​​​െൻറ ഒ​ന്നാം വാ​ർ​ഷി​കം തെ​ര​ഞ്ഞെ​ടു​പ്പു ചൂ​ടി​നി​ട​യി​ലാ​ണ്. പ്ര​തി​പ​ക്ഷം അ​ന്ന്​ ക​രി​ദി​ന​മാ​യും ഭ​ര​ണ​പ​ക്ഷം ക​ള്ള​പ്പ​ണ​വി​രു​ദ്ധ ദി​ന​മാ​യും ആ​ച​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. നോ​ട്ടു​നി​രോ​ധ​ന​ത്തി​​​െൻറ കെ​ടു​തി​യും തെ​ര​ഞ്ഞെ​ടു​പ്പു​ഗോ​ദ​യി​ൽ ശ​ക്​​ത​മാ​യി ഉ​യ​ർ​ന്നു​വ​രു​ന്നു. ന​രേ​​ന്ദ്ര മോ​ദി ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി​സ്​​ഥാ​നം ഒ​ഴി​ഞ്ഞ​ശേ​ഷം ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​​ൽ പാ​ട്ടി​ദാ​ർ സം​വ​ര​ണം, ദ​ലി​ത്​ പീ​ഡ​നം, ന​ർ​മ​ദ അ​ണ​ക്കെ​ട്ട്​ എ​ന്നി​ങ്ങ​നെ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ബി.​ജെ.​പി​ക്ക്​ വ​ലി​യ ത​ല​വേ​ദ​ന​യാ​ണ്​ സൃ​ഷ്​​ടി​ക്കു​ന്ന​ത്. 

 വി​യ​ർ​പ്പി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ
1. 14 യു​വാ​ക്ക​ളു​ടെ മ​ര​ണ​ത്തി​ന്​ ഇ​ട​യാ​ക്കി​യ പാ​ട്ടി​ദാ​ർ സം​വ​ര​ണ പ്ര​ക്ഷോ​ഭം
2. ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​തി​​െൻറ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം
3. ഉ​ന അ​ട​ക്ക​മു​ള്ള പീ​ഡ​ന​സം​ഭ​വ​ങ്ങ​ളി​ൽ ദ​ലി​ത്​ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള രോ​ഷം
4. ന​ർ​മ​ദ വെ​ള്ളം ക​നാ​ലു​ക​ൾ വ​ഴി പ​ല​യി​ട​ത്തും എ​ത്താ​ത്ത പ്ര​ശ്​​നം;  കെ​ടു​തി​ക്കി​ര​യാ​യ  ഗ്രാ​മീ​ണ​രു​ടെ അ​മ​ർ​ഷം
5. നോ​ട്ടു​നി​രോ​ധ​ന​വും ജി.​എ​സ്.​ടി​യും വ്യാ​പാ​രി​ക​ൾ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഉ​ണ്ടാ​ക്കി​യ പ്ര​യാ​സ​ങ്ങ​ൾ 
6. പെ​രു​കു​ന്ന തൊ​ഴി​ലി​ല്ലാ​യ്​​മ, അ​ധ്യാ​പ​ക​രു​ടെ​യും മ​റ്റും സ​മ​ര​ങ്ങ​ൾ

 പ്ര​ഖ്യാ​പ​ന​ങ്ങ​ൾ, വാ​രി​ക്കോ​രി
1. ക​ർ​ഷ​ക​ർ​ക്ക്​ മൂ​ന്നു ല​ക്ഷം രൂ​പ വ​രെ പ​ലി​ശ​ര​ഹി​ത വാ​യ്​​പ
2. ജ​ല​സേ​ച​ന സാ​മ​ഗ്രി​ക​ൾ​ക്ക്​ ജി.​എ​സ്.​ടി ഇ​ള​വ്​
3. നി​ല​ക്ക​ട​ല​ക്ക്​ 900 രൂ​പ ചു​രു​ങ്ങി​യ  താ​ങ്ങു​വി​ല
3. ഗു​ജ​റാ​ത്ത്​ വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്​ 16 പു​തി​യ യൂ​നി​റ്റ്​ സ്​​ഥി​രം തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം പു​തു​ക്കു​മെ​ന്ന്​ വാ​ഗ്​​ദാ​നം
4. ആ​ശ വ​ർ​ക്ക​ർ​മാ​രു​ടെ ആ​നു​കൂ​ല്യ​ത്തി​ൽ 50 ശ​ത​മാ​നം വ​ർ​ധ​ന
5. 4337 കോ​ടി​യു​ടെ ബാ​രേ​ജ്​ പ​ദ്ധ​തി​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ ത​റ​ക്ക​ല്ലി​ട​ൽ 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressgujarat electionmalayalam newspolitical newsBJPBJP
News Summary - Gujarat Election - Politoical News
Next Story