- ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വോട്ടർപട്ടികയിൽ പേര് വേണം
- തെരഞ ്ഞെടുപ്പ് കമീഷൻ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡ് പോളിങ് ബൂത്തിലെ ഉദ്യേ ാഗസ്ഥരെ കാണിക്കണം.
പലതുണ്ട് തിരിച്ചറിയൽ രേഖകൾ: വോട്ടർ തിരിച്ചറിയ ൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, സർവിസ് തിരിച്ചറിയൽ രേഖ, ഫോട്ടോ പതിച്ച പ ാസ്ബുക്, പാൻകാർഡ്, കേന്ദ്ര തൊഴിൽ മന്ത്രാലയത്തിെൻറ സ്മാർട്ട് കാർഡ്, തൊഴിലുറപ ്പ് പദ്ധതി ജോബ് കാർഡ്, ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഫോട്ടോ പതിച്ച പെൻഷ ൻ കാർഡ്, ആധാർ കാർഡ് തുടങ്ങിയവ. ഫോട്ടോ പതിച്ച വോട്ടർ സ്ലിപ് ഔദ്യോഗിക തിരിച്ചറിയ ൽ രേഖ അല്ല. സഹകരണ ബാങ്കുകളിലെ പാസ് ബുക്കും പരിഗണിക്കില്ല.
- പോളിങ് ബൂത്തിൽ വോട്ട് ചെയ്യാ നായി ഒരുക്കിയ സ്ഥലത്ത് വോട്ടർ എത്തുേമ്പാഴേക്കും പോളിങ് ഓഫിസർ ബാലറ്റ് യൂനിറ്റ ് വോട്ട് ചെയ്യാൻ സജ്ജമാക്കിയിരിക്കും.
- വോട്ട് രേഖപ്പെടുത്തൽ: വോട്ടു യന്ത്രത്തിൽ വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർഥിയുടെ പേരിന്/ചിഹ്നത്തിന് നേരെയുള്ള നീല ബട്ടൺ അമർത്തുക
- വെളിച്ചം ശ്രദ്ധിക്കുക വോട്ടുചെയ്ത സ്ഥാനാർഥിയുടെ പേരിന്/ചിഹ്നത്തിന് നേരെയുള്ള ചുവന്ന ലൈറ്റ് കത്തും.
- ചെയ്ത വോട്ട് കാണാം: ബാലറ്റ് യൂനിറ്റിന് സമീപത്തുള്ള വിവിപാറ്റ് മെഷീനിലെ പ്രിൻററിൽ വോട്ട് ചെയ്ത സ്ഥാനാർഥിയുടെ ക്രമനമ്പർ, േപര്, ചിഹ്നം എന്നിവ അച്ചടിച്ച സ്ലിപ് ഏഴു സെക്കൻഡ് കാണാം. തുടർന്ന് വോട്ടുചെയ്ത സ്ലിപ്, മെഷീനിലെ ബോക്സിൽ നിേക്ഷപിക്കുകയും ബീപ് ശബ്ദം കേൾക്കുകയും ചെയ്യും.
വിവിപാററ് യൂണിറ്റ്
കൺട്രോൾ യൂനിറ്റ്
വോട്ടുയന്ത്രത്തിെൻറ പ്രവർത്തനവും വോട്ടെടുപ്പും നിയന്ത്രിക്കുന്ന ഭാഗം. പോളിങ് ഉദ്യോഗസ്ഥർ മാത്രമാണ് ഇത് കൈകാര്യം ചെയ്യുന്നത്
പോളിങ് ബൂത്തിൽ ചെല്ലുേമ്പാൾ
- വോട്ടറെക്കുറിച്ച് സംശയം തോന്നിയാൽ പ്രിസൈഡിങ് ഓഫിസര്‍ക്ക് തിരിച്ചറിയൽ കാര്‍ഡ് പരിശോധിക്കാം. കള്ളവോട്ട് ചെയ്യാനാണ് എത്തിയതെന്ന് തെളിഞ്ഞാല്‍ സ്റ്റേഷന് ഹൗസ് ഓഫിസറെ അറിയിക്കും. ആര്. പി ആക്ട് പ്രകാരം എഫ്. ഐ .ആര് രജിസ്റ്റര്‍ ചെയ്യും.
- വോട്ട് ചെയ്യാനെത്തിയ ആള് യഥാര്‍ഥ വോട്ടറല്ലെന്ന് സംശയമുണ്ടെങ്കില്‍ ബൂത്ത് ഏജൻറുമാര്‍ക്ക് ചലഞ്ച് ചെയ്യാം. പ്രിസൈഡിങ് ഓഫിസര്‍ നടത്തുന്ന അന്വേഷണത്തില്‍ ചലഞ്ച് തെറ്റാണെന്ന് കണ്ടെത്തിയാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കും. അല്ലാത്ത പക്ഷം പോലീസിന് കൈമാറും.
- വോട്ട് മറ്റാരോ ചെയ്തതായി വോട്ടർ പരാതിപ്പെട്ടാല്‍ ടെണ്ടേര്‍ഡ് ബാലറ്റ് വഴി വോട്ട് ചെയ്യാം. ഈ വോട്ട് വോട്ടുയന്ത്രത്തിൽ റെക്കോര്‍ഡ് ചെയ്യപ്പെടില്ല. ചെറിയ ഭൂരിപക്ഷത്തില്‍ സ്ഥാനാര്‍ഥികള്‍ വിജയിക്കുന്ന സാഹചര്യത്തില്‍ ടെണ്ടേര്‍ഡ് ബാലറ്റുകള്‍ പരിശോധനക്കായി കോടതിയില്‍ ഹാജരാക്കും.
- ഭിന്നശേഷിക്കാര്‍ക്ക് വോട്ടെടുപ്പിന് എത്താൻ വാഹനസൗകര്യം ഏര്‍പ്പെടുത്തുന്നത് റൂട്ട് ഓഫിസര്‍മാരും പി.ഡബ്ലു.ഡി വെല്‍ഫെയര്‍ ഓഫിസര്‍മാരും വഴിയാണ്. നേരത്തെ അപേക്ഷിച്ചവര്‍ക്ക് ഇതിനകം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഇനിയും ആവശ്യമുള്ളവരുണ്ടെങ്കില്‍ അതത് ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.