തിരുവനന്തപുരം: അന്താരാഷ്ട്ര നാണയനിധി (െഎ.എം.എഫ്) ചീഫ് എക്കണോമിസ്റ്റായി മുഖ്യ മന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് നിയമിതയായതോടെ എൽ.ഡി.എഫ് സർക്കാറിെൻറയും സി.പി.എമ്മിെൻറയും നവ ഉദാരീകരണവിരുദ്ധ സമീപനങ്ങൾക്കുനേരെ ചോദ്യമുയരുന്നു. ചരടുകളുള്ള സാമ്പത്തിക സഹായത്തിെൻറ വക്താക്കളായ െഎ.എം.എഫിെൻറയും ലോക ബാങ്കിെൻറയും നയങ്ങേളാട് കടുത്ത എതിർപ്പാണ് സി.പി.എമ്മിനുള്ളത്.
എൽ.ഡി.എഫ് ഭരിക്കുന്ന ഏക സംസ്ഥാനെത്ത മുഖ്യമന്ത്രിയും സി.പി.എമ്മിെൻറ ഉന്നത നയരൂപവത്കരണസമിതിയിൽ അംഗവുമായ പിണറായി വിജയെൻറ സാമ്പത്തിക ഉപദേഷ്ടാവ് െഎ.എം.എഫിെൻറ ചീഫ് എക്കണോമിസ്റ്റായത് വിശദീകരിക്കുക നേതൃത്വത്തിന് എളുപ്പമാവില്ല. എന്നാൽ, നവ ഉദാരീകരണനയങ്ങളോട് ഇടപെട്ട് മുന്നോട്ടുപോവുക എന്നതാണ് സി.പി.എമ്മിെൻറ നയമെന്ന് സംസ്ഥാനനേതൃത്വം വിശദീകരിക്കുന്നു. ‘െഎ.എം.എഫും ലോകബാങ്കും ഇന്നൊരു യാഥാർഥ്യമാണ്. സംസ്ഥാന താൽപര്യത്തിന് അനുകൂലമായ വ്യവസ്ഥകൾ അംഗീകരിച്ച് മുന്നോട്ടുപോവുക മാത്രമാണ് പോംവഴി’യെന്ന് ഒരു നേതാവ് ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
ഗീത ഗോപിനാഥിനെ 2016 ജൂണിൽ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചപ്പോൾതന്നെ നവ ഉദാരീകരണനയങ്ങളോടുള്ള അവരുടെ താൽപര്യത്തെച്ചൊല്ലി എൽ.ഡി.എഫിൽ വിവാദം ഉയർന്നിരുന്നു. ഇക്കാര്യം പ്രതിപക്ഷം ചോദ്യംചെയ്തതോടെ സി.പി.എം പ്രതിരോധത്തിലായി. ഒടുവിൽ കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് നിയമനം നടന്നത്. നവ ഉദാരീകരണനയങ്ങൾ നടപ്പാക്കുന്ന സ്ഥാപനങ്ങളിൽ പ്രധാന പദവികൾ വഹിച്ചിട്ടില്ലെന്ന വാദമാണ് സി.പി.എം നേതൃത്വത്തിലെ ഒരു വിഭാഗം അന്ന് ഉയർത്തിയത്. കൂടാതെ തനിക്ക് ഉപദേശം നൽകുകയെന്ന ഉത്തരവാദിത്തമാണ് ഗീതക്കുള്ളതെന്നും അത് പരിശോധിച്ച് നടപ്പാക്കണമോയെന്ന് സർക്കാറാണ് തീരുമാനിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സാമ്പത്തിക ഭദ്രത, ആരോഗ്യ ഇൻഷുറൻസ്, നൈപുണ്യ പരിശീലനം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിലാവും ഉപദേശം സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗീത ഗോപിനാഥ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ്; എൽ.ഡി.എഫിേൻറതല്ല എന്ന വാദമുയർത്തിയാണ് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിയമനത്തെ ന്യായീകരിച്ചത്. സി.പി.എം എതിർത്ത ജി.എസ്.ടിയെ പിന്തുണച്ച ഗീത ഗോപിനാഥ്, ഇന്ധനവില നിയന്ത്രണം എടുത്തുകളഞ്ഞ നടപടിയെയും കർഷകവിരുദ്ധ വ്യവസ്ഥകളുള്ള കേന്ദ്ര സർക്കാറിെൻറ ഭൂമി ഏറ്റെടുക്കൽ നിയമത്തെയും അനുകൂലിച്ചത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.