തൃശൂർ: ഇടതുപക്ഷത്തേക്ക് ചേക്കേറാനുള്ള വീരേന്ദ്രകുമാറിെൻറ തീരുമാനത്തിനെതിരെ ജനതാദൾ-യുവിലെ ഒരു വിഭാഗം സംഘടിക്കുന്നു. നേതൃതലത്തിൽ മുൻ മന്ത്രി കെ.പി. മോഹനൻ, കോഴിക്കോട് ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി ജോൺ ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് യു.ഡി.എഫിനൊപ്പം നിൽക്കണമെന്ന് വാദിക്കുന്നത്. 11ന് സംസ്ഥാന കൗൺസിൽ ചേർന്ന് പുതിയ പാർട്ടിയും നിലപാടും സംബന്ധിച്ച് തീരുമാനം എടുക്കാനിരിക്കെ യു.ഡി.എഫ് അനുകൂല താൽപര്യമുള്ളവർ ജില്ലതലത്തിൽ യോഗം ചേർന്നു.
തിങ്കളാഴ്ച തൃശൂരിൽ ചേർന്ന യു.ഡി.എഫ് അനുകൂല നിലപാടുള്ളവരുടെ യോഗത്തിൽ മനയത്ത് ചന്ദ്രനും ജോൺ ജോണും പങ്കെടുത്തു. ജില്ലതലത്തിലെ പ്രധാന നേതാക്കൾ മാത്രമാണ് പങ്കെടുത്തത്. ശരത് യാദവിനൊപ്പംനിന്ന് ദേശീയ പാർട്ടിയെന്ന നിലയിൽ പുതിയ പാർട്ടിയായി പ്രവർത്തിക്കാമെന്നാണ് വീരേന്ദ്രകുമാറിെൻറ ലൈൻ. ഇതിന് ഇപ്പോൾ പ്രവർത്തിക്കാതെ കിടക്കുന്ന സമാജ് വാദി ജനതാദളിനെ പുനരുജ്ജീവിപ്പിക്കാനാണ് നീക്കം. ഇതിെൻറ കേരള ഘടകമായി ഇടതുപക്ഷത്ത് നിൽക്കാനാണ് പരിപാടി. ഇക്കാര്യത്തിൽ സി.പി.എം നേതൃത്വവുമായി വീരേന്ദ്രകുമാറിെൻറ ചർച്ച കഴിഞ്ഞു.
ആദ്യഘട്ടത്തിൽ ഇടതുപക്ഷത്തേക്കുള്ള മാറ്റത്തെ എതിർത്ത സെക്രട്ടറി ജനറൽ വർഗീസ് ജോർജിനെ അനുനയിപ്പിച്ച് ഒപ്പം നിർത്താൻ കഴിഞ്ഞതുപോലെ മോഹനനെയും മനയത്തിനെയും കൂടെ നിർത്താനായിരുന്നു ശ്രമം. അത് നടന്നില്ല. യു.ഡി.എഫിനൊപ്പം നിൽക്കണമെന്ന് വാദിക്കുന്ന സംസ്ഥാന സെക്രട്ടറി ജോൺ ജോണിെൻറ പത്നി ആനി സ്വീറ്റി ഇടതുപക്ഷത്തോടൊപ്പം നിൽക്കണമെന്ന നിലപാടുകാരിയാണ്. മഹിള ജനത, എച്ച്.എം.എസ് എന്നിവയുടെ സംസ്ഥാന നേതാവാണ് ആനി സ്വീറ്റി.
11ന് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഭിന്നത പ്രകടമായേക്കും. അനുനയ ശ്രമം വിജയിച്ചില്ലെങ്കിൽ 12ന് തങ്ങളുെട നിലപാട് പ്രഖ്യാപിക്കുമെന്ന് യു.ഡി.എഫ് വാദികേളാടൊപ്പം നിൽക്കുന്ന സംസ്ഥാന നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.