കണ്ണൂർ: നിയമനങ്ങൾക്കും പദവികൾക്കും പണം വാങ്ങുന്നതിലും പാർട്ടിയിലെ ഏകാധിപത്യ പ്രവണതകളിലും പ്രതിഷേധിച്ച് ജനതാദൾ എസിലെ ഒരുവിഭാഗം ലോക്താന്ത്രിക് ജനതാദളിലേക്ക്. മൂന്ന് വർഷമായി തുടരുന്ന പ്രശ്നങ്ങൾക്കൊടുവിലാണ് ജനതാദൾ എസ് പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്. പാർട്ടിക്ക് ലഭിച്ച ബോർഡ് അംഗത്വമുൾപ്പെടെയുള്ള സ്ഥാനങ്ങൾ നൽകുന്നതിന് വൻ തുക ഇൗടാക്കിയെന്നും ഇപ്പോൾ നടന്ന മന്ത്രിമാറ്റത്തിനു പിന്നിലും വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകളുണ്ടെന്നും വിയോജിപ്പുള്ളവർ ആരോപിക്കുന്നു.
പാർട്ടിക്കുവേണ്ടി ആത്മാർഥമായി പ്രവർത്തിച്ചവരെപ്പോലും പണമില്ലാത്തതിനാൽ ബോർഡ് അംഗത്വങ്ങൾക്കോ മറ്റ് പദവികൾക്കോ പരിഗണിച്ചിരുന്നില്ല. ഇത്തരം പരാതിയുമായി എത്തിയവർക്കെതിരെ നടപടിയുണ്ടായി. തുടർന്നാണ് പാർട്ടി വിടുന്നതെന്ന് ഇവർ വ്യക്തമാക്കി. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വരുംദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നും ഇവർ പറഞ്ഞു. ഡിസംബർ അവസാനമോ ജനുവരിയിലോ കോഴിക്കോട് ജില്ലയിൽ ജനതാദൾ ഏകീകരണ സമ്മേളനം നടത്തിയാണ് എം.വി. ശ്രേയാംസ്കുമാറിെൻറ ലോക്താന്ത്രിക് ജനതാദളിലേക്ക് മാറുക.
ഭാരവാഹിത്വങ്ങൾ സംബന്ധിച്ചും പ്രാതിനിധ്യം സംബന്ധിച്ചും ധാരണയായിട്ടില്ല. വിലപേശൽ ശക്തിയായി പ്രവർത്തിക്കുന്ന രീതിയിൽ മാറാനാണ് നീക്കം. ഇതിെൻറ ഭാഗമായി എല്ലാ ജില്ലകളിലും രഹസ്യയോഗങ്ങൾ നടന്നു. ഏകീകരണ യോഗത്തിൽ വൻ പങ്കാളിത്തമുണ്ടാക്കുന്നതിനുള്ള ശ്രമത്തിലാണ് നേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.