തൃശൂർ: ലയനവിവാദം മുറുകുന്നതിനിടയിൽ എം.പി. വീരേന്ദ്രകുമാറിെൻറ നേതൃത്വത്തിലുള് ള ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന കമ്മിറ്റി തിങ്കളാഴ്ച തൃശൂരിൽ ചേരും. സംഘടന പരിപാടി കളാണ് അജണ്ടയെങ്കിലും ജനതാദൾ വിഭാഗങ്ങളുടെ ലയനം തന്നെയാണ് യോഗത്തിലെ പ്രധാന ചർച്ചയാവുകയെന്ന് നേതാക്കൾ പറഞ്ഞു. ലയനം സംബന്ധിച്ച് വീരനുമായി കൃഷ്ണൻകുട്ടി വിഭാഗം ചർച്ചകളിലായിരുന്നു. തൃശൂരിൽ ഞായറാഴ്ച േചർന്ന ജനതാദൾ എസ് നേതൃയോഗത്തിൽ ലയനത്തിന് വീരേന്ദ്രകുമാർ താൽപര്യം പ്രകടിപ്പിച്ച് വരട്ടേയെന്ന നിലപാടാണ് മാത്യു ടി. തോമസിെൻറ നേതൃത്വത്തിലുള്ള എസിലെ ഒരു വിഭാഗം സ്വീകരിച്ചത്.
എസിലേക്ക് മടങ്ങുന്നതിന് പകരമായിട്ടാണ് വീരേന്ദ്രകുമാർ ലോക് താന്ത്രിക് ദളുമായി ഇടതുമുന്നണിക്കൊപ്പമെത്തിയത്. ഇരുവിഭാഗങ്ങളും ഒന്നിച്ചെത്തുകയാണ് വേണ്ടതെന്ന് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും നിർദേശംവെച്ചിരുന്നു. ലയനം വേണ്ടെന്ന നിലപാടാണ് വീരെൻറ പാർട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളും പ്രകടിപ്പിച്ചിട്ടുള്ളതെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ ശക്തി കാണിച്ച് സീറ്റുകൾ ലഭ്യമാക്കണമെങ്കിൽ ലയിക്കുകയാണ് നല്ലതെന്ന അഭിപ്രായം ഉള്ളവരുമുണ്ട്. സ്വതന്ത്രമായി നിൽക്കുന്നുവെങ്കിലും പരിഗണിക്കുമെന്ന് സി.പി.എം വീരേന്ദ്രകുമാറിനെ അറിയിച്ചിട്ടുണ്ട്. മുന്നണി വിപുലീകരണം ചർച്ച ചെയ്യാൻ 26ന് േചരുന്ന ഇടതുമുന്നണി യോഗത്തിൽ അഭിപ്രായം രേഖപ്പെടുത്തുന്നതിന് ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.