മന്ത്രിസഭാ ബഹിഷ്​കരണം: കാരണം വിശദീകരിച്ച്​ ജനയുഗം മുഖപ്രസംഗം

തിരുവനന്തപുരം: മന്ത്രിസഭായോഗത്തില്‍ സി.പി.ഐ വിട്ടുനിന്നതി​​​​​െൻറ കാരണം നിരത്തി ജനയുഗം മുഖപ്രസംഗം. ഒന്നാം പേജിലാണ് ചീഫ് എഡിറ്റര്‍ കൂടിയായ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ര​​​​​െൻറ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അസാധാരണമായ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് കാരണമായത്. ഈ അസാധാരണമായ നടപടി പ്രതീക്ഷിച്ച ഫലപ്രാപ്തിയിലെത്തിച്ചുവെന്നും കാനം രാജേന്ദ്രന്‍ എഡിറ്റോറിയലില്‍ പറയുന്നു.

തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐ കടുത്ത നിലപാടെടുത്തത് ഇടതുപക്ഷത്തിന്‍റെ വിശ്വാസ്യത തകരുന്നുവെന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ്​. നടപടി അസാധാരണമാണെന്ന ഉത്തമ ബോധ്യത്തോടെയാണ് മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്ക്കരിച്ചത്. 

ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും തോമസ് ചാണ്ടി യോഗത്തില്‍ പങ്കെടുക്കുന്നത് ജനാധിപത്യ മൂല്യങ്ങളുടേയും കീഴ്വഴക്കങ്ങളുടേയും ലംഘനമായിരുന്നു. അതിനാലാണ് അസാധാരണ നടപടിയിലേക്ക് നീങ്ങേണ്ടി വന്നത്. സംശുദ്ധിയും സുതാര്യതയുമാണ് ജനങ്ങള്‍ ഇടതുമുന്നണിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഇതുവരെ അത് നിറവേറ്റിയെങ്കിലും തോമസ് ചാണ്ടി വഷയത്തില്‍ എടുത്ത നിലപാട് ജനങ്ങളുടെ വിശ്വാസത്തിന് മങ്ങലേല്‍പ്പിച്ചു. അത് തിരിച്ചറിഞ്ഞ് തിരുത്താന്‍ മുന്നണിയും അതിലെ അംഗങ്ങളും ബാധ്യസ്തരാണ്. ആ ബാധ്യതയാണ് സിപിഐ നിറവേറ്റിയതെന്നും കാനം വ്യക്തമാക്കുന്നു. സ്വജനപക്ഷപാതവും അധികാര ദുര്‍വ്വിനിയോഗവുമാണ് യു.ഡി.എഫിന് തിരിച്ചടിയായതെന്നോര്‍ക്കണമെന്നും മുഖപത്രമായ ജനയുഗത്തിന്‍റെ എഡിറ്റോറിയല്‍ ലേഖനത്തില്‍ കാനം വ്യക്തമാക്കുന്നു. 

രാജി ​െവക്കുന്നതിന് തൊട്ടുമുന്‍പ് തോമസ് ചാണ്ടി പങ്കെടുത്ത മന്ത്രിസഭായോഗത്തില്‍ നിന്നുവിട്ടു നിന്ന സി.പി.ഐ മന്ത്രിമാരുടെ നടപടി അസാധാരണമാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നു. ഇതിനാണ് കാനം രാജേന്ദ്രന്‍  പാര്‍ട്ടി മുഖപത്രത്തിലൂടെ ശക്തമായ മറുപടി നല്‍കിയിരിക്കുന്നത്. 
 

Tags:    
News Summary - Janayugom Editorial - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.