തിരുവനന്തപുരം: പിണറായി വിജയൻ സർക്കാറിൽനിന്ന് 22 മാസം മുമ്പ് അപമാനിതനായി പടിയിറങ്ങിയ ഇ.പി. ജയരാജൻ തിരിച്ചുവരുന്നത് മന്ത്രിസഭയിലും സി.പി.എമ്മിലും രണ്ടാമനായി. പ്രവർത്തനമികവിൽ മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും പ്രതീക്ഷക്കൊത്തുയരാതിരുന്ന മന്ത്രിമാരെ വെട്ടിനിരത്താനും ജയരാജെൻറ വരവ് വഴിയൊരുക്കി. അതേസമയം സി.പി.എമ്മിന് ഒരു മന്ത്രിസ്ഥാനം വർധിക്കുേമ്പാഴും 21 എന്ന അപകടരേഖയിലേക്ക് സർക്കാറിനെ എത്തിക്കാതെ വിട്ടുവീഴ്ചചെയ്ത സി.പി.െഎയുടെ നിലപാട് മുന്നണി െഎക്യം വിളക്കിച്ചേർത്തു. രാജിവെക്കുംവരെ വഹിച്ചിരുന്ന വകുപ്പുകൾ മുഴുവൻ നൽകിയാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്നത്. ജയരാജെൻറ വരവോടെ മന്ത്രിസഭയിലും നിയമസഭയിലും എ.കെ. ബാലെൻറ രണ്ടാംസ്ഥാനമാണ് നഷ്ടമാവുന്നത്. സി.പി.എമ്മിൽ കണ്ണൂരിലും സംസ്ഥാനനേതൃത്വത്തിലും ജയരാജെൻറ സ്വാധീനം ഇനി വർധിക്കും. പാർട്ടിയിലും സർക്കാറിലും അവസാനവാക്കായ പിണറായി വിജയെൻറ വിശ്വാസംനേടിയാണ് ഇ.പിയുടെ വരവ്.
ബന്ധുനിയമന വിവാദത്തിൽപെട്ട ജയരാജനെതിരെ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിൽ കടുത്ത വിമർശമാണ് ഉയർന്നത്. കേന്ദ്ര കമ്മിറ്റി ജയരാജനെയും ബന്ധു പി.കെ. ശ്രീമതിയെയും താക്കീത് ചെയ്തതോടെ രാഷ്ട്രീയജീവിതം അവസാനിച്ചെന്ന കണക്കുകൂട്ടലായിരുന്നു പാർട്ടിയിലെയും പുറത്തെയും ഒരുവിഭാഗത്തിന്. മുഖ്യമന്ത്രിയുടെ തീരുമാനം അക്ഷരംപ്രതി അനുസരിച്ച് രാജിവെച്ച ജയരാജനെ വിജിലൻസ് അന്വേഷണത്തിനൊടുവിൽ തിരിച്ചെടുക്കണമെന്ന് തീരുമാനിച്ചതും പിണറായി തന്നെയാണ്.
വിജിലൻസ് കുറ്റമുക്തനാക്കിയതോടെ ആക്ഷേപസാധ്യതകൂടി ഇല്ലാതായി. തനിക്ക് ഏറ്റവും വിശ്വാസമുള്ളയാൾ ആവശ്യമുള്ള ഘട്ടത്തിൽ ഒപ്പമെത്തുന്നെന്ന ആശ്വാസം മുഖ്യമന്ത്രിക്കുണ്ട്. ജയരാജനെ ഉൾപ്പെടുത്തി മന്ത്രിമാരുടെ എണ്ണം 20 ആക്കുേമ്പാഴും തങ്ങളുടെ അവകാശവാദം ഉന്നയിക്കാതിരുന്ന സി.പി.െഎയുടെ നിലപാട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ രാഷ്ട്രീയവിജയം കൂടിയാണ്. മുന്നണി െഎക്യത്തിനും മന്ത്രിസഭയുടെ കെട്ടുറപ്പിനും വിഘാതം നിൽക്കുന്നവരാണ് സി.പി.െഎയെന്ന് പറഞ്ഞിരുന്ന സി.പി.എമ്മിനെകൊണ്ട് നല്ലത് പറയിക്കാനും കഴിഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിലേതുപോലെ 21 അംഗ മന്ത്രിസഭ എന്ന പരിധിയിലേെക്കത്താതെ എൽ.ഡി.എഫിനെ സഹായിച്ചത് സി.പി.െഎയുടെ വിട്ടുവഴ്ചയാണ്. മന്ത്രിമാരുടെ എണ്ണം വർധിച്ചില്ലെങ്കിലും കാബിനറ്റ് റാങ്കുള്ള സ്ഥാനം നേടാൻ കഴിഞ്ഞത് സി.പി.െഎക്കുള്ളിൽ കാനത്തിന് നേട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.