കോഴിക്കോട്: ജോസ് കെ. മാണി പക്ഷം ഇടതു പാളയത്തിലെത്തിയതോടെ ജില്ലയിലെ കേരള കോൺഗ്രസിലെ ഇരുവിഭാഗവും സീറ്റിനുപിന്നാലെ. യു.ഡി.എഫിലിരിക്കെ മത്സരിച്ചുവരുന്ന പേരാമ്പ്ര നിയമസഭ സീറ്റ് കൈയിൽനിന്ന് പോവാതിരിക്കാനുള്ള നീക്കം പി.ജെ. ജോസഫ് പക്ഷം നടത്തുേമ്പാൾ തിരുവമ്പാടി സീറ്റിലാണ് ജോസ്.കെ. മാണി വിഭാഗത്തിെൻറ കണ്ണ്.
ജോസ് വിഭാഗത്തിെൻറ വരവ് എൽ.ഡി.എഫിന് ജില്ലയിൽ കൂടുതൽ കരുത്തുപകരുമെന്നാണ് മുന്നണി പ്രതീക്ഷ. നഷ്ടപ്പെട്ട കുറ്റ്യാടി സീറ്റിലുൾപ്പെെട വിജയം നേടുന്നതിന് ഉൗർജമേകുമെന്നും ഇവർ പറയുന്നു.
എന്നാൽ, ജില്ലയിൽ വലിയ ശക്തിയല്ലാത്ത കേരള കോൺഗ്രസിെൻറ മുന്നണിമാറ്റം വലിയ നഷ്ടമൊന്നുമുണ്ടാക്കില്ലെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. കേരള കോൺഗ്രസ് അണികൾ യു.ഡി.എഫിനൊപ്പം നിൽക്കണമെന്നാണ് ആഗ്രഹിക്കുന്നെതന്നും പിതാവിനോടുപോലും നീതിപുലർത്താത്ത ജോസ് കെ. മാണിയെ അണികൾ അംഗീകരിക്കുന്നില്ലെന്നും ഡി.സി.സി പ്രസിഡൻറ് യു. രാജീവൻ പറഞ്ഞു.
അേതസമയം, കേരള കോൺഗ്രസ് മാണി വിഭാഗത്തിന് യു.ഡി.എഫ് അനുവദിച്ച പേരാമ്പ്ര സീറ്റിൽ ഇനി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയം നേടാമെന്നും കോൺഗ്രസ് നേതാക്കൾ കണക്കുകൂട്ടുന്നു. എല്ലാ നിയമസഭ തെരഞ്ഞെടുപ്പ് വേളകളിലും ഇൗ സീറ്റ് ഏറ്റെടുക്കണമെന്ന് കോൺഗ്രസിൽ പൊതുവികാരമുണ്ടാവാറുണ്ടെങ്കിലും ആഗ്രഹം നടക്കാറില്ല.
1970 മുതൽ 77 വരെ കോൺഗ്രസ് നേതാവ് ഡോ. കെ.ജി. അടിയോടി പേരാമ്പ്രയെ പ്രതിനിധാനം ചെയ്തതൊഴിച്ചാൽ പിന്നീടിങ്ങോട്ട് കോൺഗ്രസ് മത്സരിച്ചിട്ടില്ല. 1977ൽ കേരള കോൺഗ്രസ് ടിക്കറ്റിൽ ഡോ. കെ.സി. ജോസഫ് ജയിച്ചതൊഴിച്ചാൽ പിന്നീട് വിജയമെല്ലാം സി.പി.എമ്മിനായിരുന്നു. കഴിഞ്ഞ തവണയും ഇറക്കുമതി സ്ഥാനാർഥിയെന്നാരോപിച്ച് ചില കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽനിന്ന് ആദ്യം വിട്ടുനിൽക്കുകവെര ചെയ്തിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മേപ്പയൂർ ജില്ല പഞ്ചായത്ത് ഡിവിഷൻ ഉൾപ്പെടെ 37 ഇടത്താണ് കേരള കോൺഗ്രസ് മാണി വിഭാഗം മത്സരിച്ചത്. ഇതിൽ ഒരു ബ്ലോക്ക് ഡിവിഷനും ഒമ്പതു ഗ്രാമപഞ്ചാത്ത് സീറ്റിലും ജയിച്ചു. മുന്നണി മാറ്റത്തോടെ മരുതോങ്കര പഞ്ചായത്ത് അംഗം മാത്രമാണ് എതിർ ചേരിയിലുള്ളത് എന്നാണ് േജാസ് വിഭാഗം ജില്ല പ്രസിഡൻറ് ടി.എം. ജോസഫ് പറയുന്നത്. മാത്രമല്ല, 11 ജില്ല ഭാരവാഹികളിൽ ഒരു വൈസ് പ്രസിഡൻറും രണ്ടു ജനറൽ സെക്രട്ടറിമാരും 111 ജില്ല കമ്മിറ്റി അംഗങ്ങളിൽ 17 പേരും മാത്രമാണ് ജോസഫ് വിഭാഗത്തോടൊപ്പമുള്ളതെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.
കെ.എം. മാണി, പി.ജെ. ജോസഫ് ബന്ധം ഉലഞ്ഞ് രണ്ടു ചേരികൾ രൂപപ്പെട്ടപ്പോൾ തന്നെ ജില്ലയിൽ വി.സി. ചാണ്ടി മാസ്റ്ററുടെ നേതൃത്വത്തിൽ ജോസഫ് പക്ഷം പ്രത്യേക കൺവെൻഷൻ വിളിച്ചുകൂട്ടി കമ്മിറ്റി രൂപവത്കരിച്ചിരുന്നു. മാത്രമല്ല, പിന്നീട് ഇരുവിഭാഗവും പരസ്പരം പുറത്താക്കലും ഉണ്ടായി.
അതേസമയം, യു.ഡി.എഫ് പക്ഷത്തായിരുന്നപ്പോൾ പേരാമ്പ്രയിൽ മത്സരിച്ചത് മുൻനിർത്തി തിരുവമ്പാടി, കുറ്റ്യാടി സീറ്റുകളിലൊന്ന് തങ്ങൾക്ക് ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫിനൊപ്പമുള്ള ജോസ് വിഭാഗം. ജില്ലയിൽ കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി, കൂരാച്ചുണ്ട്, കായണ്ണ, മരുതോങ്കര, ചക്കിട്ടപാറ, കാവിലുംപാറ തുടങ്ങിയ പഞ്ചായത്തുകളിലാണ് കേരള കോൺഗ്രസിന് ശക്തിയുള്ളത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.