ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജനാധിപത്യ സംരക്ഷണസമിതി (ജെ.എസ്.എസ്) എൽ.ഡി.എഫിനൊപ്പം നിൽക്കുമെന്ന് ജനറൽ സെക്രട്ടറി കെ.ആർ. ഗൗരിയമ്മ അറിയിച്ചു.
ഇടതുമുന്നണിയുമായി ചേർന്ന് പ്രവർത്തിച്ചിട്ടും അർഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് സംസ്ഥാന സെൻറർ യോഗത്തിൽ വിമർശനമുയർന്ന സാഹചര്യത്തിൽ ഉചിത തീരുമാനമെടുക്കാൻ ഗൗരിയമ്മയെ ചുമതലപ്പെടുത്തിയിരുന്നു. വാർത്തക്കുറിപ്പിലാണ് തീരുമാനം അറിയിച്ചത്.
അച്ചടക്കനടപടിക്ക് വിധേയരായ സംസ്ഥാന സെക്രട്ടറി ടി.കെ. സുരേഷിനെയും ആലപ്പുഴ ജില്ല സെക്രട്ടറി സി.എം. അനിൽകുമാറിനെയും തൽസ്ഥാനത്ത് നിയമിച്ചു. എന്നാൽ, വിഭാഗീയപ്രവർത്തനം നടത്തിയതിന് സംസ്ഥാന സംഘടന സെക്രട്ടറി സഞ്ജീവ് സോമരാജനെയും സെൻറർ അംഗം പ്രസാദിനെയും (കൊല്ലം) പുറത്താക്കി.
സംസ്ഥാന സെക്രേട്ടറിയറ്റിലേക്ക് സി.എം. അനിൽകുമാർ (ആലപ്പുഴ), എം.വി. ജോഷി (എറണാകുളം), വി.കെ. ഗൗരീശൻ (ആലപ്പുഴ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.