ബംഗളൂരു: ധാർവാഡ് ഒഴികെയുള്ള 19 സീറ്റിലേക്കും കർണാടകയിൽ കോൺഗ്രസ് സ്ഥാനാർഥിക ളെ പ്രഖ്യാപിച്ചു. മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെ, എം. വീരപ്പമൊയ്ലി എന്നി വർ വീണ്ടും മത്സരിക്കും. പത്തിൽ ഒമ്പതു സിറ്റിങ് എം.പിമാർക്കും അവസരം നൽകിയ ലിസ്റ്റി ൽ തുമകുരു എം.പി മുദ്ദെഹനുമഗൗഡയെ ഉൾപ്പെടുത്തിയില്ല. സഖ്യധാരണയിൽ കോൺഗ്രസ് കൈമാ റിയ തുമകുരു സീറ്റിൽ ജെ.ഡി.എസ് ദേശീയാധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയാണ് മത്സരിക്കുക. ആകെയുള്ള 28 സീറ്റിൽ 20 എണ്ണം കോൺഗ്രസിനും എെട്ടണ്ണം ജെ.ഡി.എസിനുമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനാർഥിയായേക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്ന ബംഗളൂരു സൗത്ത് മണ്ഡലത്തിൽ രാജ്യസഭ എം.പി ബി.െക. ഹരിപ്രസാദാണ് കോൺഗ്രസ് സ്ഥാനാർഥി. ആദ്യ ലിസ്റ്റിൽ ഉൾപ്പെടാതിരുന്ന ബംഗളൂരു സൗത്ത് മണ്ഡലം ഉൾപ്പെടുത്തി ഞായറാഴ്ചയാണ് രണ്ടാം ലിസ്റ്റ് പുറത്തുവിട്ടത്.
ബി.ജെ.പിയുടെ സിറ്റിങ് മണ്ഡലമായ ബംഗളൂരു സെൻട്രലിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന പ്രകാശ്രാജിനെതിരെ യുവ നേതാവ് റിസ്വാൻ അഹ്മദിനെയാണ് കോൺഗ്രസ് നിർത്തിയത്. ഇതോടെ, മണ്ഡലത്തിൽ ത്രികോണ പോരാട്ടം അരങ്ങേറും. വീരശൈവ ലിംഗായത്ത് മഹാസഭ ദേശീയാധ്യക്ഷനും എം.എൽ.എയുമായ ഷാമന്നൂർ ശിവശങ്കരപ്പയെ ലിംഗായത്ത് മേൽക്കോയ്മയുള്ള ദാവൻകരെയിൽ സ്ഥാനാർഥിയാക്കി.
സഖ്യത്തിന് വിജയസാധ്യതയുള്ള സീറ്റിൽ ലിംഗായത്ത് വോട്ടുകളിൽ സ്വാധീനം ചെലുത്താൻ ഷാമന്നൂരിെൻറ സ്ഥാനാർഥിത്വത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് ഇൗശ്വർ ഖൻഡ്രെയെ ബിദറിലും ഏക വനിത സ്ഥാനാർഥി വീണ കാശപ്പന ബാഗൽകോട്ടിലും മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.