ന്യൂഡൽഹി: ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചതോടെ കേരളത്തിലെ ബി. ജെ.പി സ്ഥാനാർഥി പട്ടിക വീണ്ടും അനിശ്ചിതത്വത്തിലായി. ഇഷ്ട മണ്ഡലം ലഭിക്കാത്തതിനാൽ മത്സരരംഗത്തു നിന്ന് പിന ്മാറാനുള്ള താൽപര്യം കൂടുതൽ നേതാക്കൾ പ്രകടിപ്പിച്ചും തുടങ്ങി. ഡൽഹിയിലെത്തിയ ബി.ജെ.പി-ബി.ഡി.ജെ.എസ് നേതാക്കൾ തമ് മിൽ ഞായറാഴ്ച കൂടിക്കാഴ്ച നടന്നു.
പത്തനംതിട്ടയില്ലെങ്കിൽ തൃശൂരെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കെ. സുരേന്ദ്രൻ അതും ലഭിക്കാതെ മത്സരരംഗത്തുനിന്ന് പിന്മാറിയേക്കുമെന്നാണ് നൽകുന്ന സൂചന. ലക്ഷ്യമിട്ട മണ്ഡലങ്ങൾ കിട്ടാതെ ശോഭാ സുരേന്ദ്രനും എം.ടി. രമേശും ഒഴിഞ്ഞുനിൽക്കാൻ താൽപര്യം പ്രകടിപ്പിച്ചതിന് പിറകെയാണ് ഇത്. തൃശൂരിൽ തുഷാർ വെള്ളാപ്പള്ളി താൽപര്യം പ്രകടിപ്പിച്ചതാണ് സുരേന്ദ്രനെ പിന്മാറ്റത്തിന് പ്രേരിപ്പിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറെ പ്രതീക്ഷ പുലർത്തിയാണ് ബി.െജ.പി ദേശീയ നേതൃത്വം തിരുവനന്തപുരം സീറ്റ് പിടിച്ചെടുക്കാനായി മിസോറം ഗവർണർ സ്ഥാനത്തു നിന്ന് കുമ്മനം രാജശേഖരനെ രാജിവെപ്പിച്ചത്.അതോടെ ശബരിമല ഉൾക്കൊള്ളുന്ന പത്തനംതിട്ടക്കായി പിടിവലി. സുരേന്ദ്രനും ശോഭാ സുരേന്ദ്രനും രമേശും മോഹിച്ച പത്തനംതിട്ടയിൽ സംസ്ഥാന പ്രസിഡൻറ് ശ്രീധരൻ പിള്ള തന്നെ സ്ഥാനാർഥി മോഹവുമായി വന്നു.
തെൻറ സ്വന്തം നാടെന്നു പറഞ്ഞ് കേന്ദ്ര മന്ത്രി കണ്ണന്താനവും രംഗത്തുവന്നുവെങ്കിലും പത്തനംതിട്ടയിൽ താൻ തന്നെ എന്ന നിലപാടിലാണ് പിള്ള. കണ്ണന്താനത്തെ എറണാകുളത്ത് മത്സരിപ്പിക്കാനാണ് സാധ്യത. ദേശീയ നേതൃത്വത്തിെൻറ അന്തിമ തീരുമാനം ഉടൻ വരുമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.