തിരുവനന്തപുരം: അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ വോെട്ടടുപ്പ് പൂർത്തിയാകുേമ്പാൾ ശ ബരിമല വിശ്വാസികളുൾപ്പെട്ട ഹിന്ദുവോട്ടുകളിലും വോട്ട്മറിക്കലിലും ആശങ്കപ്പെ ട്ട് ബി.ജെ.പി. അഞ്ച് മണ്ഡലങ്ങളിൽ മൂന്നിൽ വിജയപ്രതീക്ഷ പുലർത്തിവന്ന എൻ.ഡി.എക്ക് പ േക്ഷ വോെട്ടടുപ്പ് കഴിഞ്ഞപ്പോൾ എക്സിറ്റ്പോൾ ഫലങ്ങൾ ഉൾപ്പെടെ തിരിച്ചടിയായി .
കോന്നി, മഞ്ചേശ്വരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ പ്രതീക്ഷിച്ചത്ര വോട്ടുകൾ ലഭി ക്കില്ലെന്ന വിലയിരുത്തലിലാണ് ബി.ജെ.പി. എൻ.എസ്.എസ് വോട്ടുകളും ബി.ഡി.ജെ.എസിെൻറ നേതൃത്വത്തിലുള്ള എസ്.എൻ.ഡി.പി വോട്ടുകളും അനുകൂലമായില്ലെന്ന വിലയിരുത്തലുമുണ്ട്. പ്രതികൂല കാലാവസ്ഥയും മഴയും മൂലം തങ്ങൾക്ക് സാധ്യതയുണ്ടായിരുന്ന മണ്ഡലങ്ങളിൽ പോളിങ് കുറഞ്ഞതും ബി.ജെ.പിയെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. എന്നാൽ ഇതൊന്നും പരസ്യമായി അംഗീകരിക്കാൻ നേതൃത്വം തയാറായിട്ടില്ല.
ബി.ജെ.പിക്ക് ശക്തമായ മുന്നേറ്റമുണ്ടാക്കാനാകുമെന്ന് സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള ‘മാധ്യമ’ ത്തോട് പറഞ്ഞു. ന്യൂനപക്ഷങ്ങളിൽനിന്ന് ഇക്കുറി വലിയ പിന്തുണയാണ് ലഭിച്ചത്. അത് കേരളത്തിൽ മതന്യൂനപക്ഷങ്ങളും ബി.ജെ.പിയെ അംഗീകരിച്ചുതുടങ്ങിയെന്നതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങൾ ജയിക്കുമെന്ന സാഹചര്യം മുന്നിൽകണ്ട് വോട്ടുമറിക്കൽ ചില മണ്ഡലങ്ങളിലുണ്ടായതും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ച മുന്നാക്കസമുദായങ്ങളുടെ പിന്തുണ ഇൗ തെരഞ്ഞെടുപ്പിൽ ലഭിച്ചില്ലെന്നതും ബി.ജെ.പിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
എൻ.ഡി.എ മുന്നണിയിൽ ഇടഞ്ഞുനിൽക്കുന്ന ബി.ഡി.ജെ.എസ് വോട്ടുകൾ അരൂർ, കോന്നി, എറണാകുളം മണ്ഡലങ്ങളിൽ തങ്ങൾക്ക് അനുകൂലമായില്ലെന്ന വിലയിരുത്തലും ബി.ജെ.പിക്കുണ്ട്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ എൻ.എസ്.എസ് വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർഥിക്കും ഇൗഴവ, ക്രിസ്ത്യൻ, മുസ്ലിം വോട്ടുകൾ എൽ.ഡി.എഫ് സ്ഥാനാർഥിക്കും പോയതായ ആശങ്ക ബി.ജെ.പിക്കുണ്ട്. മേഞ്ചശ്വരത്ത് പതിവുപോലെ ബി.ജെ.പിയുടെ പരാജയം ഉറപ്പുവരുത്താൻ വോട്ട് മറിച്ചെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.