മുംബൈ: വരുന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന് സംയുക്ത ശേത്കാരി കാംഗാർ മോർച്ച (എസ്.എസ്.കെ.എം)യുടെ നേതൃത്വത്തിൽ മുംബൈയിൽ നടന്ന കിസാൻ മഹാപഞ്ചായത്ത്. നൂറിലേറെ കർഷക, തൊഴിലാളി സംഘടനകളാണ് എസ്.എസ്.കെ.എമ്മിെൻറ നേതൃത്വത്തിൽ ഞായറാഴ്ച ആസാദ് മൈതാനത്ത് നടന്ന കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുത്തത്. മലയാളികളും പങ്കാളികളായി.
കർഷകർക്ക് ഉറപ്പുനൽകുന്ന അടിസ്ഥാന തറവില (എം.എസ്.പി) നിയമം, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കൽ, ലഖിംപുർ ഖേരി സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ അറസ്റ്റ് തുടങ്ങിയ വിഷയങ്ങളുമായി സമരം തുടരുമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേശ് ടികായത് പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ എം.എസ്.പിയെ നരേന്ദ്ര മോദി പിന്തുണച്ചിരുന്നത് ചൂണ്ടിക്കാട്ടിയ ടികായത് കേന്ദ്രത്തിലെ മോദി സർക്കാർ ഇപ്പോൾ ചർച്ചകളിൽ നിന്ന് ഒാടിയൊളിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
കാർഷിക, തൊഴിൽ മേഖലകളിലെ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച് രാജ്യത്തുടനീളം സഞ്ചരിക്കുമെന്നും ടികായത് പറഞ്ഞു. ദർശൻ പാൽ, ഹന്നാൻ മുല്ല, ജോഗേന്ദ്ര ജാദവ്, മേധ പട്കർ തുടങ്ങിയവരും സംസാരിച്ചു. ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ ചിതാഭസ്മവുമായുള്ള 'ശഹീദ് കലശ് യാത്ര' മുംബൈയിൽ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.