അമരാവതി: മുൻ കേന്ദ്ര മന്ത്രി കിഷോർ ചന്ദ്രദേവ് കോൺഗ്രസ് വിട്ട് ആന്ധ്രയിലെ ഭരണ കക ്ഷിയായ തെലുഗുദേശം പാർട്ടി (ടി.ഡി.പി)യിൽ ചേർന്നു. ഞായറാഴ്ച അമരാവതിയിൽ നടന്ന ചടങ്ങിൽ തെലുഗുദേശം പാർട്ടി പ്രസിഡൻറും ആന്ധ്ര മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു അദ്ദേഹത്തെയും അനുയായികളെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
മൻമോഹൻ സിങ് സർക്കാറിൽ മന്ത്രിയായിരുന്ന കിഷോർചന്ദ്ര ദേവ് ഇൗയിടെയാണ് കോൺഗ്രസിൽ നിന്നും രാജിവെച്ചത്. അഞ്ചു തവണ ലോക്സഭയിലേക്കും ഒരു തവണ രാജ്യസഭയിലേക്കും ജയിച്ചിട്ടുണ്ട്. സംസ്ഥാനത്തിെൻറ വികസനത്തിനായി നായിഡുവിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് കിഷോർ ചന്ദ്ര ദേവ് പറഞ്ഞു.
ഇദ്ദേഹത്തെ വിശാഖപട്ടണം ജില്ലയിൽനിന്ന് ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ ടി.ഡി.പി ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.