തൊടുപുഴ: ജോസ് കെ. മാണി ഇടതുപക്ഷത്ത് ചേക്കേറിയ പശ്ചാത്തലത്തിൽ സഹോദരീഭർത്താവ് (കെ.എം. മാണിയുടെ മകളുടെ ഭർത്താവ്) മുൻ ഐ.എ.എസുകാരൻകൂടിയായ എം.പി. ജോസഫ് പി.ജെ. ജോസഫിെൻറ പുറപ്പുഴയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.
മാണി സാറിെൻറ മനസ്സ് വായിച്ചെടുത്തിട്ടില്ലാത്തവരാണ് കേരള കോൺഗ്രസ് ബാനറിൽ ഒരുവിഭാഗത്തെ ഇടതുപക്ഷത്ത് എത്തിച്ചതെന്നും അദ്ദേഹത്തിെൻറ ആത്മാവുപോലും പൊറുക്കാത്ത നടപടിയാണിതെന്നും പി.ജെ. ജോസഫുമായുള്ള സംസാരത്തിൽ എം.പി. ജോസഫ് പറഞ്ഞു. കോൺഗ്രസ് ആവശ്യപ്പെട്ടാൽ പാലായിൽ മത്സരിക്കുമെന്നും കൂടിക്കാഴ്ചക്കുശേഷം എം.പി. ജോസഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എം.പി. ജോസഫിെൻറ ഭാര്യയും കെ.എം. മാണിയുടെ മകളുമായ സാലിയെ പാലാ ഉപെതരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി താന്‍ നിർദേശിച്ചിരുന്നെന്ന് പി.ജെ. ജോസഫ് നേരേത്ത വെളിപ്പെടുത്തിയിരുന്നു.
കേരള കോൺഗ്രസ് മത്സരിച്ച സീറ്റുകളിൽ ആദ്യപരിഗണന നൽകേണ്ടത് തങ്ങൾക്കാണെന്നും എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയുടെ വിജയസാധ്യത പരിഗണിച്ചുള്ള നീക്കുപോക്കിന് തയാറാണെന്നും പി.ജെ. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.