തിരുവനന്തപുരം: കേരളവുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും വി.എസ്. അച്യുതാനന്ദന് അഭിപ്രായം പറയാനുള്ള വേദി പാര്‍ട്ടി സംസ്ഥാന സമിതിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇ.പി. ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്ത് കേന്ദ്ര കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര കമ്മിറ്റി ക്ഷണിതാവ് എന്നനിലയില്‍ താന്‍ അവിടെ അഭിപ്രായം പറയുന്നു, സംസ്ഥാന സമിതിയില്‍ അഭിപ്രായം പറയാന്‍ തനിക്ക് അവകാശമുണ്ടോയെന്നാണ് വി.എസ് ഉന്നയിച്ച ചോദ്യം. അക്കാര്യത്തിലാണ് കേന്ദ്ര കമ്മിറ്റി വ്യക്തത വരുത്തിയിരിക്കുന്നത്. വി.എസ് പുറത്തു പറയേണ്ട എന്നാണോ അര്‍ഥമെന്ന ചോദ്യത്തിന് സംസ്ഥാന സെക്രട്ടറിയായ താനും പുറത്ത് കാര്യങ്ങള്‍ പറയാന്‍ പാടില്ളെന്നായിരുന്നു മറുപടി.
വി.എസിനെ സംസ്ഥാന സമിതിയില്‍ ക്ഷണിതാവാക്കണമെന്ന നിര്‍ദേശം പൂര്‍ണമായി അംഗീകരിച്ചു. വിഭാഗീയതയുടെ അധ്യായം അവസാനിച്ചു. പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ്. അത് പാര്‍ട്ടിയെ ശക്തിപ്പെടുത്തും. ബന്ധുനിയമനം സംസ്ഥാന സമിതി ചര്‍ച്ച ചെയ്തില്ളെന്ന വാര്‍ത്തകള്‍ ശരിയാണ്.
നോട്ട് അസാധുവാക്കല്‍ വിഷയത്തിലെ ദേശീയ പ്രക്ഷോഭത്തിന്‍െറ ഭാഗമായി ഈമാസം 25ന് എല്ലാ ജില്ല കേന്ദ്രങ്ങളിലും പ്രധാനമന്ത്രിയെ വിചാരണ ചെയ്യും.
ഫെബ്രുവരി 15നുള്ളില്‍ 2000 കേന്ദ്രങ്ങളില്‍ ജനസഭ സംഘടിപ്പിക്കും. അതിനു ശേഷം ബാങ്കില്‍നിന്ന് പണം പിന്‍വലിക്കാന്‍ കഴിയാത്ത തൊഴിലുറപ്പ് തൊഴിലാളികള്‍, പ്രവാസികള്‍, മത്സ്യത്തൊഴിലാളികള്‍, സ്റ്റൈപന്‍ഡ് തുകക്ക് ബുദ്ധിമുട്ടുന്ന എസ്.സി, എസ്.ടി വിദ്യാര്‍ഥിക ള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി പ്രത്യേകം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.