കോട്ടയം: കെ.എം. മാണിക്കും ജോസ് കെ. മാണിക്കുമെതിരെ ആഞ്ഞടിച്ച് കോട്ടയം ജില്ല കോൺഗ്രസ് നേതൃയോഗം. കോൺഗ്രസിനെ വഞ്ചിച്ച മാണിയും മകനുമായി ഇനി ഒരു കൂട്ടുകെട്ടുമില്ലെന്ന് യോഗം പ്രഖ്യാപിച്ചു. ഇവർക്കായി ഇനി യു.ഡി.എഫിെൻറ വാതിലുകൾ തുറക്കരുതെന്നും ഡി.സി.സി ആവശ്യപ്പെട്ടു. കെ.എം. മാണിെയയും ജോസ് കെ. മാണിെയയും മാത്രം വിമർശിക്കാൻ ശ്രദ്ധിച്ചയോഗം ജനങ്ങളിൽനിന്നും കേരള കോൺഗ്രസ് അണികളിൽനിന്നും ഇവർ ഒറ്റപ്പെട്ടതായും ചൂണ്ടിക്കാട്ടി.
കെ.എം. മാണിയും മകനുമായി ഒരു കൂട്ടുകെട്ടും പാടില്ലെന്ന് കെ.പി.സി.സിയോട് അഭ്യർഥിക്കുന്ന പ്രമേയം യോഗം പാസാക്കി. കെ.എം. മാണിയും മകനും കടുത്ത വഞ്ചനയാണ് കോൺഗ്രസിനോട് കാട്ടിയത്. കോൺഗ്രസിനെ ചതിയിൽപെടുത്തി പ്രസിഡൻറ് പദം രാജിെവപ്പിച്ചശേഷം സി.പി.എമ്മിെനാപ്പം ചേർന്ന് പദവി കരസ്ഥമാക്കിയ അവസരവാദ രാഷ്ട്രീയം ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ് പ്രഫ. പി.ജെ. വർക്കി അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.
കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡൻറും പാർട്ടി എം.എൽ.എമാരുംപോലും അംഗീകരിക്കാത്ത പുതിയ കൂട്ടുകെട്ടിനെ ന്യായീകരിക്കാൻ കോട്ടയം ഡി.സി.സിയെ കുറ്റപ്പെടുത്തുന്നത് വിലപ്പോവില്ല. മുത്തോലിയിലും മുന്നിലവിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് അവകാശപ്പെട്ട സീറ്റുകളിൽ മത്സരിച്ച് സി.പി.എം വോട്ടുവാങ്ങി വിജയിച്ചശേഷം കോൺഗ്രസിനെ പരസ്യമായി കേരള കോൺഗ്രസ് അപമാനിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലും ഒരു നഗരസഭയിലും സി.പി.എമ്മുമായി കൂട്ടുകൂടി കോൺഗ്രസിനെ ഒറ്റുെകാടുക്കാനും കേരള കോൺഗ്രസ് തയാറായി.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തെ പ്രാദേശികവത്കരിച്ചും നിസ്സാരമാക്കിയും കോൺഗ്രസിനെ വീണ്ടും അപമാനിക്കാനാണ് മാണിയുടെ നീക്കം. ഇതിനെ തള്ളുന്നതായും പ്രമേയം പറയുന്നു. അതേസമയം, അധികാരം പങ്കിടുന്ന തദ്ദേശസ്ഥാപനങ്ങളിെല തുടർ നിലപാടിനെക്കുറിച്ച് ഇതിൽ പരാമർശമില്ല. ഉമ്മൻ ചാണ്ടിയടക്കം ജില്ലയിലെ മുഴുവൻ കോൺഗ്രസ് നേതാക്കളുെടയും സാന്നിധ്യത്തിലായിരുന്നു യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.