തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരേ തൂവൽപക്ഷികളാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇരുവരും തമ്മിൽ ഏറെ സാമ്യതകളുണ്ട്. രണ്ട് പേരും ഏകാധിപതികളാണ്. അധികാരം തന്നിലേക്ക് കേന്ദ്രീകരിക്കാനാണ് ഇരുവരും ശ്രമിക്കുന്നത്.
മോദിയെ പിണറായി അനുകരിക്കുകയാണ്. നരേന്ദ്ര മോദിയുടെ മാതൃക ഹിറ്റ്ലറും പിണറായിയുടെ മാതൃക സ്റ്റാലിനുമാണ്. എല്ലാ മേഖലയിലും പരാജയപ്പെട്ട സർക്കാരാണ് പിണറായിയുടേത്. സർക്കാർ വേട്ടക്കാർക്ക് കുടപിടിക്കുകയാണ്. ബ്രൂവറി വിഷയത്തിൽ മുഖ്യമന്ത്രിയുടെ മറുപടി സംശയങ്ങൾ വർധിപ്പിക്കുന്നു. ചന്തമുള്ള പെണ്ണിനെ കണ്ടാൽ സമനില തെറ്റുന്നവരാണ് സി.പി.എം നേതാക്കളെന്നും മുല്ലപ്പള്ളി ആരോപിച്ചു.
സമവായത്തിലൂടെയാണ് കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്കുള്ള തെൻറ നിയമനം നടന്നത് . താൻ ഒരു ടീമിെൻറ ക്യാപ്റ്റനാണ്. തുല്യന്മാരിൽ ഒന്നാമൻ മാത്രമാണ് താൻ. ആഭിപ്രായ സമന്വയത്തിെൻറ കാലമാണിതെന്നും വിഭാഗീയതുടെയും വിദ്വേഷത്തിേൻറയും കാലം കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
പത്രക്കാരുടെ ഫോൺ സർക്കാർ ചോർത്തിയത് പത്രസ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ പുനഃപരിശോധന ഹരജി കൊടുക്കുന്ന കാര്യം കെ.പി.സി.സി ആലോചിക്കും. ഒരു വലിയ വിഭാഗത്തിെൻറ വികാരത്തെ തള്ളിക്കളയാൻ കഴിയുമോ എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.