തിരുവനന്തപുരം: പുതിയ കെ.പി.സി.സി അധ്യക്ഷൻ ആരായിരിക്കണമെന്നത് സംബന്ധിച്ച് രണ്ടുദിവസത്തിനകം അഭിപ്രായം അറിയിക്കാൻ എ.െഎ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയോടും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോടും ഹൈകമാൻഡ് ആവശ്യപ്പെട്ടു. അധ്യക്ഷപ്രശ്നത്തിലുടക്കി പാർട്ടി പ്രവർത്തനം സ്തംഭിച്ച സാഹചര്യത്തിലാണ് ഹൈകമാൻഡ് ഇടപെടൽ. മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനാകുമെന്ന സൂചനക്കിടെയാണ് ഇരു ഗ്രൂപ്പുകളോടും അഭിപ്രായം തേടിയത്. നിയമനം നീളില്ലെന്നാണ് വിവരമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. പുതിയ അധ്യക്ഷനെ നിയമിക്കുന്നില്ലെങ്കിൽ എം.എം. ഹസനെ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തുടരാൻ അനുവദിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മതന്യൂനപക്ഷങ്ങളെ പിണക്കില്ലെന്നാണ് സൂചന. കത്തോലിക്ക, മുസ്ലിം, ഇൗഴവ സമുദായങ്ങളെ കൂടി കണക്കിലെടുത്തായിരിക്കും കെ.പി.സി.സി അധ്യക്ഷൻ, യു.ഡി.എഫ് കൺവീനർ എന്നിവരെ നിയമിക്കുക. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.
വി.എം. സുധീരൻ രാജിവെച്ചതിനെ തുടർന്ന് 2017 മാർച്ച് 25നാണ് മുതിർന്ന വൈസ് പ്രസിഡൻറ് എം.എം. ഹസന് ചുമതല നൽകിയത്. പുതിയ അധ്യക്ഷനെക്കുറിച്ച ഉൗഹോപോഹങ്ങളെതുടർന്ന് നിലവിലെ അധ്യക്ഷന് പരിപാടികളുമായി മുന്നോട്ട് പോകാനോ നേതൃയോഗ തീരുമാനങ്ങൾ നടപ്പാക്കാനോ കഴിയുന്നില്ലത്രേ. നിഷ്ക്രിയ ബൂത്ത്, മണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനുള്ള തീരുമാനമടക്കം ഗ്രൂപ് തർക്കങ്ങളിൽ കുടുങ്ങി. ഒടുവിൽ ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡൻറുമാരുടെയും യോഗം നിശ്ചയിച്ച പരിപാടികൾക്ക് ഒരുക്കമായില്ല.
അനിശ്ചിതത്വം തുടരുന്നതിനാൽ, പ്രതിപക്ഷത്തെ മുഖ്യകക്ഷിയുടെ റോൾ ഏറ്റെടുക്കാനും കോൺഗ്രസിന് കഴിയുന്നില്ല. താെഴത്തട്ടിൽ പാർട്ടി നേതൃത്വത്തിൽ സമരം നടന്നിട്ട് കാലമേെറയായി. അതിനിടെ, കെ.പി.സി.സിയെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുന്നുവെന്ന പരാതി എ വിഭാഗത്തിനുണ്ട്. പ്രതിപക്ഷനേതാവിനെ മുന്നിൽ നിർത്തി െഎ ഗ്രൂപ് സമരം ഏറ്റെടുക്കുന്നുവത്രെ. വരാപ്പുഴ ലോക്കപ്പ് വധക്കേസിലടക്കം പ്രതിപക്ഷനേതാവിെൻറ നേതൃത്വത്തിലായിരുന്നു സമരം. അതിനിടെ, ഇൗമാസം 17ന് കേന്ദ്ര-സംസ്ഥാന സർക്കാർ നിലപാടുകൾക്കെതിരെ യു.ഡി.എഫ് രാജ്ഭവനിലേക്ക് മാർച്ച് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.