ന്യൂഡൽഹി: വി.എം. സുധീരൻ രാജിവെച്ച സാഹചര്യത്തിൽ കേരളത്തിൽ േകാൺഗ്രസിന് ഇടക്കാല പ്രസിഡൻറ് വരുമെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ െസക്രട്ടറി അഹ്മദ് പേട്ടൽ. സോണിയ വിദേശത്തായതിനാൽ സുധീരെൻറ രാജി സാേങ്കതികമായി സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. താൽക്കാലിക പ്രസിഡൻറ് വേണ്ടെന്നും സമവായത്തിലൂടെ പ്രസിഡൻറിനെ തെരഞ്ഞെടുക്കണമെന്നും െഎ ഗ്രൂപ് ആവശ്യം ഉയർത്തുന്നതിനിടയിലാണ് അഹ്മദ് പേട്ടൽ ഇക്കാര്യം വ്യക്തമാക്കിയത്. താൽക്കാലിക പ്രസിഡൻറ് വേണമെന്നാണ് എ ഗ്രൂപ്പിെൻറ വാദം. രാജി സ്വീകരിക്കുന്ന മുറക്കാണ് തുടർചർച്ച നടക്കുകയെന്ന് അഹ്മദ് പേട്ടൽ സൂചിപ്പിച്ചു. രണ്ടാഴ്ചക്കുശേഷം ഇടക്കാല പ്രസിഡൻറിനെ നിയോഗിച്ചേക്കുമെന്നാണ് സൂചന. 2019ലെ േലാക്സഭ തെരഞ്ഞെടുപ്പുവരെ സംഘടനാ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ലെന്നിരിക്കെ, ഇപ്പോൾ നിയമിക്കുന്ന കെ.പി.സി.സി പ്രസിഡൻറ് സ്ഥിരമായി നിയമിക്കപ്പെടുന്ന പ്രസിഡൻറിന് തുല്യമാകും എന്നതിനാൽ സമവായത്തിലൂടെ വേണം തീരുമാനമെന്നാണ് െഎ ഗ്രൂപ് ആവശ്യം. എന്നാൽ, താൽക്കാലിക പ്രസിഡൻറ് സ്ഥാനത്തേക്ക് എം.എം. ഹസനെ നിർദേശിക്കുകയാണ് എ ഗ്രൂപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.