ദേശീയ നേതാക്കൾക്ക്​ ‘അസൗകര്യം’, കുമ്മനത്തി​െൻറ ‘ജനരക്ഷായാത്ര’ വീണ്ടും മാറ്റി


തി​രു​വ​ന​ന്ത​പു​രം:  ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ക​ണ്ണൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ ന​ട​ത്താ​നി​രു​ന്ന ‘ ജ​ന​ര​ക്ഷാ​യാ​ത്ര വീ​ണ്ടും മാ​റ്റി. സെ​പ്​​റ്റം​ബ​ർ ഏ​ഴി​ന്​ ആ​രം​ഭി​ക്കാ​നി​രു​ന്ന യാ​ത്ര​യാ​ണ്​  ഒ​ക്ടോ​ബ​റി​ലേ​ക്ക്​ മാ​റ്റി​യ​ത്. അ​ഖി​ലേ​ന്ത്യ അ​ധ്യ​ക്ഷ​ൻ  അ​മി​ത് ഷാ ​ഉ​ൾ​പ്പ​ടെ​യു​ള്ള ദേ​ശീ​യ നേ​താ​ക്ക​ളു​ടെ അ​സൗ​ക​ര്യ​ത്തെ തു​ട​ർ​ന്നാ​ണ് യാ​ത്ര മാ​റ്റി​യ​തെ​ന്നും പു​തി​യ തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ്​ പാ​ർ​ട്ടി​യു​ടെ വി​ശ​ദീ​ക​ര​ണം. 

എ​ന്നാ​ൽ, പാ​ർ​ട്ടി​ക്കു​ള്ളി​ലെ വി​ഭാ​ഗീ​യ​ത​യും അ​സ്വ​സ്ഥ​ത​യും, എ​ൽ.​ഡി.​എ​ഫി​​​െൻറ പ്ര​ചാ​ര​ണ ജാ​ഥ​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ്​  യാ​ത്ര മാ​റ്റി​െ​വ​ച്ച​തെ​ന്നാ​ണ്​ വി​വ​രം. നേ​ര​ത്തേ ഇൗ​മാ​സം 26ന്​ ​യാ​ത്ര ആ​രം​ഭി​ക്കാ​നാ​ണ്​ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. യാ​ത്ര​യു​ടെ ന​ട​ത്തി​പ്പി​നാ​യി ക​മ്മി​റ്റി​യെ​യും തൃ​ശൂ​രി​ൽ ചേ​ർ​ന്ന നേ​തൃ​യോ​ഗം നി​ശ്ച​യി​ച്ചി​രു​ന്നു. 
എ​ന്നാ​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജ്​ കോ​ഴ വി​വാ​ദം ക​ത്തി​പ്പ​ട​രു​ക​യും പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​ക​യും​ ചെ​യ്​​ത​ത്​​ ആ​ഭ്യ​ന്ത​ര​പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ വ​ഴി​െ​വ​ച്ചി​രു​ന്നു. ഇ​തോ​ടെ യാ​ത്ര​യു​ടെ ഒ​രു​ക്ക​വും താ​ളം​തെ​റ്റി. 

സെ​പ്​​റ്റം​ബ​ർ ഏ​ഴി​ന്​ ക​ണ്ണൂ​രി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച്​ 23ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ സ​മാ​പി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു യാ​ത്ര​ക്ക്​ രൂ​പം ന​ൽ​കി​യി​രു​ന്ന​ത്. ഏ​ഴു മു​ത​ൽ 10 വ​രെ നാ​ലു ദി​വ​സം ക​ണ്ണൂ​രി​ലാ​യി​രു​ന്നു യാ​ത്ര നി​ശ്ച​യി​ച്ചി​രു​ന്ന​ത്. അ​മി​ത്​ ഷാ  ​യാ​ത്ര ഉ​ദ്​​ഘാ​ട​നം ചെ​യ്യു​മെ​ന്നാ​ണ്​​ നി​ശ്ച​​യി​ച്ചി​രു​ന്ന​തും. ആ​ദ്യ ര​ണ്ടു ദി​വ​സം അ​മി​ത്​ ഷാ ​യാ​ത്ര​യി​ൽ പ​െ​ങ്ക​ടു​ക്കു​മെ​ന്നും സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. 

ഒ​പ്പം, ബി.​ജെ.​പി​യി​ലെ ആ​ഭ്യ​ന്ത​ര​പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. 23ന്​ ​പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നി​യി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​വും അ​മി​ത്​ ഷാ ​ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​നാ​ണ്​ ​ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, അ​മി​ത്​​ഷാ​ക്ക്​ ആ ​ദി​വ​സ​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രാ​ൻ അ​സൗ​ക​ര്യ​മു​ള്ള​തി​നാ​ലാ​ണ്​ യാ​ത്ര മാ​റ്റി​യ​തെ​ന്നാ​ണ്​ നേ​താ​ക്ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. 

Tags:    
News Summary - kummanam rajasekaran jana raksha yathra-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.