കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയമുൾപ്പെടെയുള്ള കാര്യങ് ങൾ ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി ശനിയാഴ്ച കോഴിക്കോട്ട ് യോഗം ചേരും. പാർട്ടി ആസ്ഥാനമായ ലീഗ് ഹൗസിൽ രാവിലെ 10.30നാണ് യോഗം. യു.ഡി.എഫ് സീറ്റ് വി ഭജന ചർച്ച തീരുമാനത്തിലെത്താതെ അനിശ്ചിതമായി നീളുന്ന സാഹചര്യം ഗൗരവ ചർച്ചയാകും.
സാധാരണപോലെ രണ്ടു സീറ്റിൽ തന്നെയായിരിക്കും ലീഗ് മത്സരിക്കുക. മൂന്നാം സീറ്റിന് പാ ർട്ടി അണികളിൽനിന്നും ചില നേതാക്കളിൽനിന്നും സമ്മർദമുണ്ടായ സാഹചര്യത്തിൽ ഇതിനകം നടന്ന യു.ഡി.എഫ് നേതൃചർച്ചകളിൽ ലീഗ് നേതാക്കൾ ഇൗ വികാരം അറിയിച്ചിരുന്നു. അടുത്ത് ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് ലീഗിന് നൽകുന്ന തീരുമാനം മുന്നണിയിലുണ്ടാകണമെന്നതാണ് ലീഗ് നേതൃത്വത്തിെൻറ നിലപാട്.
ഇൗ വിഷയത്തിൽ അനുകൂല നിലപാട് കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇതിനാലാണ് തീരുമാനം അനിശ്ചിതമായി നീളുന്നത്. ഇൗ വിഷയത്തിൽ കർക്കശ നിലപാടെടുക്കാൻ പ്രവർത്തക സമിതിയിൽ ആവശ്യമുയർന്നേക്കും. പാർട്ടിയുടെ മണ്ഡലങ്ങളായ മലപ്പുറത്തും പൊന്നാനിയിലും ഇത്തവണയും പുതുമുഖങ്ങൾക്കൊന്നും സാധ്യതയില്ല. നിലവിലെ എം.പിമാരും ദേശീയ നേതാക്കളുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും തന്നെയായിരിക്കും വീണ്ടും മത്സരിക്കുക.
എന്നാൽ, രണ്ടുപേരുടെയും മണ്ഡലങ്ങൾ പരസ്പരം മാറ്റണമെന്ന് നേതൃത്വത്തിലെ നല്ലൊരു വിഭാഗത്തിനും അഭിപ്രായമുണ്ട്. പ്രത്യേകിച്ച് പൊന്നാനിയിലെ പ്രാദേശിക ലീഗ് നേതാക്കളിൽ ഭൂരിഭാഗവും കുഞ്ഞാലിക്കുട്ടി അവിടെ മത്സരിക്കുന്നതാണ് ഗുണകരമാവുകയെന്ന് സംസ്ഥാന പ്രസിഡൻറ് ഹൈദരലി തങ്ങളെയും മറ്റു ഭാരവാഹികളെയും അറിയിച്ചിട്ടുണ്ട്. പാർട്ടി എം.എൽ.എമാരിൽ ബഹുഭൂരിഭാഗത്തിെൻറയും അഭിപ്രായവും ഇതുതന്നെയാണ്.
കാരണം നിലവിൽ പൊന്നാനി ലീഗിന് അത്ര സുരക്ഷിതമല്ല. മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിൽ തവനൂർ, താനൂർ, പൊന്നാനി എന്നിവയിൽ എൽ.ഡി.എഫ് എൽ.എൽ.എമാരാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 25,000 വോട്ടിെൻറ ഭൂരിപക്ഷമേ ഇവിടെ ഇ.ടിക്ക് ലഭിച്ചിട്ടുള്ളൂ.
ഇൗ മേഖലയിലെ പുതിയ പണക്കാരൊക്കെ ലീഗിെൻറ എതിർ പാളയത്തിലുമാണ്. എൽ.ഡി.എഫ് പണവും സ്വാധീനവുമുള്ള വ്യക്തികളെ സ്വതന്ത്രരായി രംഗത്തിറക്കുകയാണെങ്കിൽ അത് ലീഗിന് വലിയ വെല്ലുവിളിയാകും. ഇൗ നീക്കങ്ങളെ അതേ രീതിയിൽ നേരിടാൻ കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള നേതാക്കൾക്കേ കഴിയൂവെന്നാണ് പാർട്ടിയിൽ നല്ലൊരു വിഭാഗത്തിെൻറ അഭിപ്രായം. യൂത്ത് കോൺഗ്രസ് പ്രാദേശിക കമ്മിറ്റികളും പൊന്നാനിയിൽ കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർഥിയാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.