വേങ്ങര: വേങ്ങരയിലും കുറ്റിപ്പുറം ആവര്‍ത്തിക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍. എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. പി.പി. ബഷീറിെൻറ പ്രചാരണ ഭാഗമായി വേങ്ങര പഞ്ചായത്തിൽ സംഘടിപ്പിച്ച കുടുംബയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമപദ്ധതികളിലൂടെ വികസനം സാധാരണ ജനങ്ങളിൽ എത്തിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ. ഷാർജ സുൽത്താൻ അഞ്ചു മിനിട്ട് കൊണ്ടാണ് മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ച് തടവിൽ കഴിയുന്നവരെ വിട്ടയച്ചത്.
വർഗീയതക്കെതിരായ ചെറുത്തുനിൽപ്പും ഒന്നേക്കാൽ വർഷത്തെ ഭരണനേട്ടങ്ങളും ജനങ്ങൾ അംഗീകരിക്കുന്നതിെൻറ തെളിവാണ് എൽ.ഡി.എഫ് യോഗങ്ങളിലെ ജനപങ്കാളിത്തമെന്ന് അദ്ദേഹം പറഞ്ഞു: വേങ്ങര കൽപുള്ളിപ്പാറ, ഗാന്ധിക്കുന്ന്, കുറ്റൂർ, പത്തുമൂച്ചി, ചെനക്കൽ എന്നിവിടങ്ങളിലെ യോഗങ്ങളിൽ സംസാരിച്ചു. വി. ശശികുമാർ, അഡ്വ. യു. സൈനുദ്ദീൻ, എ. ശിവദാസൻ, പി. രാധാകൃഷ്ണൻ, സി.എ. സജീർ, കെ ടി. അലവിക്കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.