ന്യൂഡൽഹി: കെ.പി.സി.സിക്ക് താൽക്കാലിക പ്രസിഡൻറിനെ നിയോഗിക്കണമെന്ന് എ ഗ്രൂപ്. സമവായത്തിലൂടെ പ്രസിഡൻറിനെ നിശ്ചയിക്കുകയാണ് വേണ്ടതെന്ന് വിശാല െഎ ഗ്രൂപ്. കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ രാജിവെച്ചതിനെ തുടർന്ന് സംസ്ഥാന കോൺഗ്രസിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധി മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾക്ക് ഇതിനിടയിൽ പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തുടക്കംകുറിച്ചു. തീരുമാനം ഉടനടി ഉണ്ടാവാൻ ഇടയില്ല.
എം.എം. ഹസനെ താൽക്കാലിക പ്രസിഡൻറാക്കണമെന്ന് എ ഗ്രൂപ്പിൽനിന്ന് ആവശ്യം ഉയരുന്നതിനിടയിൽ, പദവിക്ക് ശ്രമിക്കുന്ന കെ.വി. തോമസ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഏപ്രിലിൽ ഒഴിയുക കൂടി ചെയ്യുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം രാഹുലിനെ കണ്ടത്. എം.െഎ. ഷാനവാസ്, എം.കെ. രാഘവൻ, ആേൻറാ ആൻറണി എന്നിവരും പിന്നീട് രാഹുലിനെ ചെന്നു കണ്ടു.
ഇപ്പോൾ കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് നിയോഗിക്കുന്നയാളാണ് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കേരളത്തിൽ നയിക്കേണ്ടതെന്ന് കെ.വി. തോമസ് വിശദീകരിച്ചു. അതുകൊണ്ട് താൽക്കാലികമായൊരു പ്രസിഡൻറിനെ നിയോഗിക്കുന്നതിൽ അർഥമില്ല. സമവായത്തിലൂടെ ഒരാളെ കണ്ടെത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സോണിയ ഗാന്ധി ചികിത്സ കഴിഞ്ഞ് വിദേശത്തുനിന്ന് തിരിച്ചെത്താതെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.