അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യാ​യി​: 13.12 ല​ക്ഷം വോ​ട്ട​ർ​മാ​ർ

മലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ചു. ആകെ 13,12,693 വോട്ടർമാരിൽ 6,56,420 സ്ത്രീകളും 6,56,273 പുരുഷൻമാരുമുണ്ട്. മാർച്ച് 13 വരെ അപേക്ഷിച്ചവർക്കാണ് ഏപ്രിൽ 12ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കുക. ഇപ്പോഴും അപേക്ഷിക്കാൻ അവസരം ഉണ്ടെങ്കിലും ഇൗ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല. 

2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 11,97,718 വോട്ടർമാരാണ് മണ്ഡലത്തിൽ ഉണ്ടായിരുന്നത്. 8,52,936 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. 71.21 ശതമാനം ആയിരുന്നു പോളിങ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിെന അപേക്ഷിച്ച് 1,14,975 കൂടുതൽ വോട്ടർമാർ മണ്ഡലത്തിലുണ്ട്. അതേസമയം, 2016 നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ട്. 13,14,238 വോട്ടർമാരാണ് ഉണ്ടായിരുന്നത്. വോട്ടർ പട്ടിക ശുദ്ധീകരണം സജീവമായി നടന്നതിനാലാണ് പുതിയ അപേക്ഷകർ ഉണ്ടായിട്ടും വോട്ടർമാരുടെ എണ്ണം കുറയാൻ കാരണം.

 

Tags:    
News Summary - last voters list: 13.12 lack voters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.