ഇടതുമുന്നണി ഘടകകക്ഷിയാകാൻ ജെ.എസ്.എസിൽ ധാരണ 

ആ​ല​പ്പു​ഴ: എ​ൽ.​ഡി.​എ​ഫി‍​​െൻറ ഘ​ട​ക​ക​ക്ഷി​യാ​യി ജെ.​എ​സ്.​എ​സ് നി​ല​കൊ​ള്ള​ണ​മെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ല സ​മ്മേ​ള​നം നി​ല​പാ​ട് സ്വീ​ക​രി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി നേ​താ​വ് കെ.​ആ​ർ. ഗൗ​രി​യ​മ്മ​ക്ക് അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ഇ​ല്ല. ത​ങ്ങ​ളെ പാ​ർ​ട്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗൗ​രി​യ​മ്മ മു​ഖാ​ന്ത​രം സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. പ​ക്ഷേ ഇ​തു​സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ നി​ല​പാ​ട് സി.​പി.​എം സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പാ​ർ​ട്ടി ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്ത് മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. 

ഇ​ട​തു​മു​ന്ന​ണി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട കോ​ർ​പ​റേ​ഷ​ൻ, ബോ​ർ​ഡ് മെം​ബ​ർ സ്ഥാ​ന​ങ്ങ​ൾ ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജെ.​എ​സ്.​എ​സ് പി​ള​ർ​ന്ന​ശേ​ഷം ഗൗ​രി​യ​മ്മ വി​ഭാ​ഗം എ​ടു​ക്കു​ന്ന ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് ഇ​തെ​ന്നാ​ണ് രാ​ഷ്​​ട്രീ​യ​നി​രീ​ക്ഷ​ക​ർ ക​രു​തു​ന്ന​ത്. ത​ങ്ങ​ൾ എ​ൽ.​ഡി.​എ​ഫി‍​​െൻറ ഘ​ട​ക​ക​ക്ഷി​യ​ല്ലെ​ങ്കി​ലും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ വാ​ഗ്ദാ​നം ചെ​യ്ത പാ​ർ​ട്ടി പ​രി​ഗ​ണ​ന പാ​ലി​ക്ക​ണ​മെ​ന്നു​ത​ന്നെ​യാ​ണ് അ​ണി​ക​ളു​ടെ​യും ഗൗ​രി​യ​മ്മ​യു​ടെ​യും അ​ഭി​പ്രാ​യം. സ​ർ​ക്കാ​റി​നോ​ട് സ​മ​ദൂ​ര​ന​യം ഇ​ല്ലെ​ന്ന നി​ല​പാ​ടും തു​റ​ന്നു​പ​റ​യാ​നു​ള്ള വേ​ദി​യാ​ക്കി അ​ണി​ക​ൾ രാ​മ​വ​ർ​മ ക്ല​ബി​ൽ ന​ട​ന്ന സ​മ്മേ​ള​നം മാ​റ്റു​ക​യും ചെ​യ്തു. 

അ​തേ​സ​മ​യം, ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ൾ ജെ.​എ​സ്.​എ​സി​നോ​ട് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ചു​തു​ട​ങ്ങി​യ​ത് ശു​ഭ​ക​ര​മാ​യാ​ണ് ഗൗ​രി​യ​മ്മ കാ​ണു​ന്ന​ത്. ഇ​തി‍​​െൻറ ഉ​ദാ​ഹ​ര​ണ​മാ​ണ് മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ളു​ടെ ഗൗ​രി​യ​മ്മ​യു​ടെ ഭ​വ​ന സ​ന്ദ​ർ​ശ​നം. ഇ​ട​തു​മു​ന്ന​ണി ന​ട​ത്തു​ന്ന എ​ല്ലാ പ​രി​പാ​ടി​ക്കും പി​ന്തു​ണ ന​ൽ​കാ​നും സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു. പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​യി ന​ട​ത്താ​നും അ​ധി​കാ​ര​ത്തി‍​​െൻറ ഭാ​ഗ​മാ​യി മാ​റ​ണ​മെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ണ് സ​മ്മേ​ള​നം അ​വ​സാ​നി​ച്ച​ത്. 
അ​നാ​രോ​ഗ്യ​ത്താ​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗൗ​രി​യ​മ്മ എ​ത്തി​യി​ല്ല. പ​ക​രം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​ആ​ർ. പ​വി​ത്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ നാ​ലു​ക​ണ്ട​ത്തി​ൽ കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags:    
News Summary - LDF-JSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.