തിരുവനന്തപുരം: പല വിഷയങ്ങളിലായി ഉടലെടുത്ത സി.പി.എം-സി.പി.െഎ തർക്കം മുറുകുേമ്പാൾ മുന്നണി വിപുലീകരണവും കോൺഗ്രസ് ബന്ധവും എൽ.ഡി.എഫിൽ സജീവ ചർച്ചയാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിപുലീകരിക്കുന്നതിനൊപ്പം സി.പി.എമ്മും സി.പി.െഎയും അന്യോന്യം വരുതിക്ക് നിർത്തുന്നതിനുള്ള ശ്രമം കൂടി ഇതിലൂടെ നടത്തുകയാണ്. ഇൗമാസം 14, 15 തീയതികളിൽ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം ചേരുന്നുണ്ട്. ഇൗ യോഗത്തിൽ കേരള കോൺഗ്രസ് (എം), ജനതാദൾ യു (വീരേന്ദ്രകുമാർ വിഭാഗം) എന്നിവരുടെ എൽ.ഡി.എഫ് പ്രവേശനം ചർച്ച ചെയ്യുമെന്ന പ്രചാരണവും ശക്തമാണ്. എന്നാൽ ഇക്കാര്യം സി.പി.എം നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. സി.പി.എം പോളിറ്റ്ബ്യൂറോ ചർച്ച ചെയ്ത കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാനാണ് യോഗമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. ദേശീയ നേതാക്കളിൽ ചിലർ യോഗത്തിൽ പെങ്കടുക്കുമെന്നും അവർ പറഞ്ഞു.
എന്നാൽ കേരള കോൺഗ്രസ്, ജനതാദൾ യു (വീരേന്ദ്രകുമാർ) വിഭാഗം എന്നിവയുടെ മുന്നണി പ്രവേശനം ചർച്ച ചെയ്യാനുള്ള സാധ്യതയും അവർ തള്ളിക്കളഞ്ഞില്ല. അത് സി.പി.െഎയെ വിരട്ടുന്നതിനാണെന്നും സൂചനയുണ്ട്. എന്നാൽ ഇൗ രണ്ട് പാർട്ടിയുടേയും മുന്നണി പ്രവേശനം ഏറെ ദുർഘടം നിറഞ്ഞതാണ്. കേരളാകോൺഗ്രസ് എമ്മിൽ ഒരു കൂട്ടർക്ക് എൽ.ഡ ി.എഫിൽ പോകുന്നതിനോട് താൽപര്യമുണ്ടെങ്കിലും വലിയൊരു വിഭാഗം യു.ഡി.എഫിലേക്ക് പോകണമെന്ന നിലപാടിലാണ്. അതിനാൽ ഇൗ വിഷയം സി.പി.എം ചർച്ച ചെയ്താലും വിജയം കാണുക പ്രയാസകരമാണ്. കേരളാകോൺഗ്രസ് എമ്മിനെ മുന്നണിയിലേക്ക് വേണ്ടന്ന ശക്തമായ നിലപാടിലാണ് സി.പി.െഎ. സോളാർ േകസിൽ പ്രതിയായ വ്യക്തിയുടെ പാർട്ടിയുമായി യാതൊരു ബന്ധവും വേണ്ടെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. അതിന് പുറമെ ദേശീയതലത്തിൽ കോൺഗ്രസുമായി ബന്ധമുണ്ടാക്കണമെന്ന നിലപാടിലാണ് സി.പി.െഎയും.
സി.പി.െഎ യോഗങ്ങളിലും സമ്മേളനങ്ങളിലുമെല്ലാം ഇക്കാര്യം പ്രധാന ചർച്ചയുമായി. അടുത്തമാസം ചേരുന്ന ദേശീയ എക്സിക്യുട്ടീവ് യോഗം ഇതുസംബന്ധിച്ച് തീരുമാനവുമെടുക്കും. കോൺഗ്രസ് ബന്ധം സംബന്ധിച്ച് കാനം ചില പ്രസ്താവനകൾ നടത്തുകയും അതിന് അനുകൂലമായ പ്രതികരണം സംസ്ഥാന കോൺഗ്രസ് ഘടകത്തിൽ നിന്നുണ്ടായതും ശ്രദ്ധേയമാണ്. വീരേന്ദ്രകുമാർ എൽ.ഡി.എഫിലേക്ക് മടങ്ങിയെത്തുന്നതിൽ അദ്ദേഹത്തിെൻറ പാർട്ടിക്കുള്ളിലും വിയോജിപ്പുണ്ട്. യു.ഡി.എഫ് വിടില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കുകയും ചെയ്തുകഴിഞ്ഞു. വീരേന്ദ്രകുമാർ വിഭാഗം എത്തുന്നതിനോട് ജനതാദൾ എസിനും താൽപര്യമില്ല. പുതിയൊരു പാർട്ടിയായി മുന്നണിയിലേക്ക് എത്തുന്നത് അംഗീകരിക്കില്ലെന്നും ആവശ്യമെങ്കിൽ അവർ ജനതാദൾ എസിൽ ലയിക്കെട്ടയെന്നുമുള്ള അഭിപ്രായമാണ് അവർക്കുള്ളത്. ജനതാദൾ ദേശീയ നേതൃത്വത്തിനും വീരേന്ദ്രകുമാർ പാർട്ടിയിലേക്ക് മടങ്ങിയെത്തുന്നതിനോട് വലിയ താൽപര്യമില്ല. ആ സാഹചര്യത്തിൽ സി.പി.എം ഇതുസംബന്ധിച്ച് തീരുമാനമെടുത്താലും അത് എളുപ്പം വിജയം കാണില്ല.
ഇടഞ്ഞുനിൽക്കുന്ന സി.പി.െഎയെ വരുതിക്ക് നിർത്താൻ മാത്രമേ സി.പി.എമ്മിെൻറ ഇൗ നീക്കം കൊണ്ട് ഗുണം ചെയ്യൂയെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നാൽ മാണിയുമായുള്ള ബന്ധം സി.പി.െഎക്ക് പിന്നാലെ സി.പി.എമ്മിലും ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. ബാർ കോഴ വിവാദത്തിൽ ആരോപണ വിധേയനായ കെ.എം. മാണി നേതൃത്വം നൽകുന്ന പാർട്ടിയെ എൽ.ഡി.എഫിൽ ഉൾപ്പെടുത്തുന്നത് മുന്നണിക്ക് ദോഷമാകുമെന്നും അതിനാൽ ഇക്കാര്യം ഇപ്പോൾ ആലോചിക്കണ്ടെന്നുമാണ് ഒരു വിഭാഗം സി.പി.എം നേതാക്കൾ പറയുന്നത്. എന്നാൽ മുന്നണി ശക്തമാക്കുന്നതിനൊപ്പം പാർട്ട ിയെയും ശക്തിപ്പെടുത്തണമെന്നാണ് സി.പി.എം കേ;ന്ദ നേതൃത്വത്തിെൻറ തീരുമാനം. ആ സാഹചര്യത്തിൽ കൂടുതൽപാർടികളെയും പ്രവർത്തകരെയും മുന്നണിയിലേക്കും പാർട്ടിയിലേക്കും കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും സി.പി.എം നടത്തുന്നുണ്ട്. അതിനൊപ്പം സി.പി.െഎയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന സൂചന നൽകാനും സി.പി.എം ലക്ഷ്യമിടുന്നുണ്ട്. എന്നാൽ സി.പി.എമ്മിെൻറ വിരട്ടലുകൾക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.െഎയും എന്തായാലും വരും ദിവസങ്ങളിൽ ഇത് കൂടുതൽ ചർച്ചകൾക്ക് വഴിവക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.