തിരുവനന്തപുരം: തടസ്സമില്ലെന്ന് പറയുേമ്പാഴും എം.പി. വീരേന്ദ്രകുമാറിെൻറ ലോക്താന്ത്രിക് ദളിെൻറ (എൽ.ജെ.ഡി) ഇടതുമുന്നണി പ്രവേശനത്തിൽ അവ്യക്തത. മുന്നണി നേതൃത്വത്തിന് കത്തു നൽകി മൂന്നു മാസം കഴിഞ്ഞിട്ടും അനുകൂല പ്രതികരണമില്ലെന്നാണ് എൽ.ജെ.ഡി നേതൃത്വത്തിെൻറ ആക്ഷേപം.
ജൂൺ ഒന്നിനു ചേർന്ന ഇടതുമുന്നണി യോഗത്തിലും തീരുമാനമുണ്ടായില്ല. തങ്ങളുടെ തിരിച്ചുവരവിന് വാദിച്ച സി.പി.െഎയുടെ ഭാഗത്തുനിന്ന് ശുഷ്കാന്തിയില്ലെന്നും പാർട്ടി നേതൃത്വം പറയുന്നു. എൽ.ഡി.എഫിെൻറ ഭാഗമായ ജെ.ഡി(എസ്)നിലപാടും കാര്യങ്ങൾ സങ്കീർണമാക്കി. വീരേന്ദ്രകുമാർ വിഭാഗം പിന്തുണ പ്രഖ്യാപിച്ചതിനുപിന്നാലെ ചേർന്ന ഇടതുമുന്നണി യോഗത്തിൽ ജെ.ഡി (എസ്) നേതൃത്വം തങ്ങളും വീരേന്ദ്രകുമാർ വിഭാഗവും ലയിക്കുമെന്ന് പറഞ്ഞു.
കർണാടകത്തിലും കേരളത്തിലും മാത്രം വേരുള്ള ജെ.ഡി (എസ്)യുടെയും ബിഹാറിലും ഗുജറാത്തിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അടിത്തറയുള്ള ലോക്താന്ത്രിക് ദളിെൻറയും രാഷ്ട്രീയ നിലപാട് ഭിന്നമായതിനാൽ ലയനമില്ലെന്ന് ലോക്താന്ത്രിക് ദൾ ചൂണ്ടിക്കാട്ടി. എന്നാൽ, ഇതിനുശേഷം, ഇടതുമുന്നണിയുടെ ഭാഗത്തുനിന്ന് പ്രവേശനക്കാര്യത്തിൽ നീക്കമില്ലെന്നാണ് ആക്ഷേപം. അതേസമയം, ലോക്താന്ത്രിക് ദളിലെ ആഭ്യന്തര പ്രശ്നമാണ് തടസ്സമെന്ന് സി.പി.എം, ജെ.ഡി(എസ്) നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
മുന്നണിക്ക് പുതിയ കൺവീനർ ചുമതലയേൽക്കുകയും വിപുലീകരണത്തിന് സി.പി.എം തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിൽ വീണ്ടും സമ്മർദം ചെലുത്താനാണ് വീരേന്ദ്രകുമാർ വിഭാഗത്തിെൻറ നീക്കം.
രണ്ടാഴ്ചക്കുള്ളിൽ നേതൃയോഗം ചേരുേമ്പാൾ വിഷയം ചർച്ച ചെയ്യാനാണ് ശ്രമം. കൺവീനർ എ. വിജയരാഘവനെ ഉടൻ സമീപിക്കാനും നീക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.