തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ സ്വന്തം രാഷ ്ട്രീയജാതകം തിരുത്തി എഴുതാൻ ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി). ദേശീയ രാഷ്ട്രീയത ്തിൽ എൽ.ജെ.ഡിയുടെ ‘രക്ഷാധികാരി’യായ ശരദ് യാദവ് പാർട്ടിയെ ആർ.ജെ.ഡിയിൽ ലയിപ്പിക ്കാൻ തീരുമാനിച്ചതോടെയാണ് കേരള ഘടകത്തിന് മുന്നിൽ രാഷ്ട്രീയ ഭാവി ഒരിക്കൽക്കൂ ടി ചോദ്യചിഹ്നമാകുന്നത്.
ബിഹാറിലെ മാധെപുര ലോക്സഭ മണ്ഡലത്തിൽനിന്ന് ലാലു പ്ര സാദ് യാദവിെൻറ ആർ.ജെ.ഡിയുടെ ചിഹ്നമായ ‘റാന്തലിൽ’ മത്സരിക്കുകയാണ് ശരദ് യാദവ്. ഫലപ്രഖ്യാപന ശേഷം എൽ.ജെ.ഡിയെ ആർ.ജെ.ഡിയിൽ ലയിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് മുന്നണിയിലുള്ള ആർ.ജെ.ഡിയിലേക്ക് ലയിക്കുേമ്പാൾ സംസ്ഥാനത്ത് എൽ.ഡി.എഫ് ഘടകകക്ഷിയായ എൽ.ജെ.ഡി വെട്ടിലായി.
തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർ ചെയ്തെങ്കിലും എൽ.ജെ.ഡിക്ക് ദേശീയ പദവിയില്ല. ഗുജറാത്ത്, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ്, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് പാർട്ടിക്ക് ശക്തമായ ഘടകമുള്ളത്. റാന്തൽ ചിഹ്നത്തിൽ മത്സരിക്കണമെന്ന ആർ.ജെ.ഡി നിലപാട് സമ്മതിച്ചതോടെ രണ്ട് സീറ്റ് കിട്ടി. കേരളത്തിൽ മുന്നണി മാറ്റം ആലോചിക്കാൻ പോലും കഴിയുന്ന അവസ്ഥയിലല്ല എൽ.ജെ.ഡി നേതൃത്വം.
മൂന്ന് സാധ്യത മാത്രമാണ് പാർട്ടിക്ക് മുന്നിൽ അവശേഷിക്കുന്നത്. ഒന്നുകിൽ ശരദ് യാദവിനൊപ്പം ആർ.ജെ.ഡിയിൽ ലയിക്കുക, എൽ.ജെ.ഡി ആയി നിലനിൽക്കുക, ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ജെ.ഡി(എസ്) മായി ലയിക്കുക. ‘കേരള ഘടകം സ്വതന്ത്ര പാർട്ടിയായോ ദേശീയ പാർട്ടിയുടെ ഭാഗമാകണമോ എന്നത് ഫലപ്രഖ്യാപന ശേഷം സംസ്ഥാനസമിതി കൂടി ചർച്ച ചെയ്ത് തീരുമാനിക്കു’മെന്ന് ശേദീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് ‘മാധ്യമ’േത്താട് പറഞ്ഞു.
സംസ്ഥാന ഘടകത്തിലെ വലിയ വിഭാഗത്തിന് ഇരു സോഷ്യലിസ്റ്റ് പാർട്ടികളും തമ്മിൽ ലയിക്കണമെന്നാണ് താൽപര്യം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ശരദ് യാദവും എം.പി. വീരേന്ദ്രകുമാറും ഉൾപ്പെട്ടതായിരുന്നു എൽ.ജെ.ഡിയുടെ പൂർവരൂപമായ ജെ.ഡി(യു) നേതൃത്വം. പാർട്ടിയെ നിതീഷ് ബിഹാറിൽ എൻ.ഡി.എ ഘടകകക്ഷിയാക്കാൻ തീരുമാനിച്ചതോടെയാണ് ദേശീയതലത്തിൽ ശരദ് യാദവും കേരളത്തിൽ വീരേന്ദ്രകുമാറും വഴിപിരിഞ്ഞത്.
കൂറുമാറ്റ നിരോധന നിയമത്തിൽനിന്ന് രക്ഷപ്പെടാൻ എം.പി സ്ഥാനം രാജിവെച്ച വീരേന്ദ്രകുമാർ എൽ.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി രാജ്യസഭയിലെത്തി. എം.പി സ്ഥാനം നിയമക്കുരുക്കിലായതോടെ എൽ.ജെ.ഡി രൂപവത്കരിച്ചപ്പോൾ മുതൽ ഒൗദ്യോഗിക പദവിയൊന്നും ശരദ് യാദവ് വഹിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.