കോട്ടയം: യു.ഡി.എഫിലും കേരള കോൺഗ്രസിലും ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം നീറുന്ന ചർച്ചയാകുേമ്പാഴും വിശ്രമമില്ലാതെ സെബാസ്റ്റ്യൻ കുളത്തുങ്കൽ. തർക്കങ്ങൾ തുടരുേമ്പാഴും ജില്ലയുടെ വികസന ചർച്ചകളിലാണ് ജില്ല പഞ്ചായത്ത് പ്രസിഡൻറ്. രാഷ്ട്രീയ വിവാദങ്ങൾ കത്തിക്കയറിയ ജൂൺ ആറിന് ജില്ലയിലെ ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്ന ചർച്ചകളിലായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച രാവിലെ ഡയറ്റിൽ അധ്യാപക പരിശീലന പദ്ധതിയിലായിരുന്നു പങ്കെടുത്തത്. അധ്യാപകരെ ഓൺലൈൻ ക്ലാസിനു സജ്ജരാക്കാൻ വേണ്ട നിർദേശങ്ങൾ നൽകിയശേഷം, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ യോഗത്തിൽ പങ്കെടുത്തു.
നിലവിൽ വികസനത്തിനുമാത്രമാണ് ഊന്നൽ നൽകുന്നതെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. പാർട്ടിയും മുന്നണിയും എതുനിമിഷം പറഞ്ഞാലും രാജിവെക്കാൻ തയാറാണ്. എന്നാൽ, വിവാദങ്ങൾക്കില്ല, വികസനം മാത്രമാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.