സഖ്യശ്രമം ബാക്കി; പലയിടത്തും കോൺഗ്രസ്​ ഒറ്റക്ക്​

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​യെ നേ​രി​ടാ​ൻ വി​ശാ​ല പ്ര​തി​പ​ക്ഷ സ​ഖ്യ​മെ​ന്ന മു​ദ്രാ​വാ​ക്യം മു​ന്നോ​ട്ടു​വെ​ ക്കു​േ​മ്പാ​ൾ ത​ന്നെ, പ​ല സം​സ്​​ഥാ​ന​ങ്ങ​ളി​ലും ഒ​റ്റ​ക്ക്​ നീ​ങ്ങാ​നൊ​രു​ങ്ങി കോ​ൺ​ഗ്ര​സ്. ത​ന്ത്ര​ത്ത ി​ൽ ചി​ല​യി​ട​​ത്തെ​ങ്കി​ലും മാ​റ്റം വ​രു​ത്തു​ന്നു​വെ​ന്നാ​ണ്​ സൂ​ച​ന. തെ​ല​ങ്കാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ ടു​പ്പി​ൽ സ​ഖ്യ​മു​ണ്ടാ​ക്കി​യ തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി​യു​മാ​യി ആ​ന്ധ്ര​​പ്ര​ദേ​ശി​ൽ സ​ഖ്യം വേ​​ണ്ടെ​ന് നു​വെ​ച്ചു. തെ​ല​ങ്കാ​ന​യി​ൽ സ​ഖ്യം ഉ​പ​കാ​ര​പ്പെ​ട്ടി​ല്ലെ​ന്നാ​ണ്​ നി​ഗ​മ​നം. സം​സ്​​ഥാ​ന​ത്തി​​​െൻറ ചു ​മ​ത​ല​യു​ള്ള എ.​െ​എ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി സം​സ്​​ഥാ​ന കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തി​​​െൻറ വി​കാ​രം ഹൈ​ക​മാ​ൻ​ഡി​നെ അ​റി​യി​ച്ച്​ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

ആ​ന്ധ്ര​പ്ര​ദേ​ശി​ൽ ഒ​റ്റ​ക്ക്​ 25 ലോ​ക്​​സ​ഭ സീ​റ്റി​ലും 175 നി​യ​മ​സ​ഭ സീ​റ്റി​ലും മ​ത്സ​രി​ക്കാ​നാ​ണ്​ കോ​ൺ​ഗ്ര​സ്​ ഒ​രു​ങ്ങു​ന്ന​ത്. യ​ഥാ​ർ​ഥ​ത്തി​ൽ തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി​യും കോ​ൺ​ഗ്ര​സും സം​സ്​​ഥാ​ന രാ​ഷ്​​ട്രീ​യ​ത്തി​ലെ അ​സ്വാ​ഭാ​വി​ക സ​ഖ്യ​ക​ക്ഷി​ക​ളാ​ണ്. ടി.​ഡി.​പി​ക്ക്​ ഇ​ക്കു​റി ആ​ന്ധ്ര​യി​ൽ തി​രി​ച്ച​ടി കി​ട്ടു​മെ​ന്ന്​ ക​രു​തു​ന്ന കോ​ൺ​ഗ്ര​സ്, ഒ​പ്പം നി​ന്നാ​ൽ നേ​ട്ട​മി​ല്ലെ​ന്നാ​ണ്​ നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​ന്ന​ത്.

യു.​പി​യി​ൽ ബി.​എ​സ്.​പി​യും സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​യും സ​ഖ്യ​മു​ണ്ടാ​ക്കി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സി​നെ മാ​റ്റി​നി​ർ​ത്തി. കോ​ൺ​ഗ്ര​സു​മാ​യു​ള്ള ബ​ന്ധം​കൊ​ണ്ട്​ വോ​ട്ടു​ലാ​ഭ​മി​ല്ലെ​ന്നാ​ണ്​ അ​വ​ർ വി​ശ​ദീ​ക​രി​ച്ച​ത്. സം​സ്​​ഥാ​ന​ത്തെ 80 ലോ​ക്​​സ​ഭ സീ​റ്റി​ലും ഒ​റ്റ​ക്ക്​ മ​ത്സ​രി​ക്കാ​നു​റ​ച്ച കോ​ൺ​ഗ്ര​സ്​ പ്രി​യ​ങ്ക​യെ ക​ള​ത്തി​ലി​റ​ക്കു​ക​യും ചെ​യ്​​തു. ഒ​രി​ട​ത്തും കോ​ൺ​ഗ്ര​സ്​ പി​ന്നി​ല​ല്ല, മു​ന്നി​ൽ​ത​ന്നെ നി​ൽ​ക്കു​മെ​ന്ന്​ രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്​​തു. ബി​ഹാ​റി​ൽ സീ​റ്റ്​ പ​ങ്കി​ട​ൽ വി​ഷ​യ​ത്തി​ൽ ആ​ർ.​ജെ.​ഡി​യു​മാ​യി ഉ​ര​സ​ലു​ണ്ട്. വി​ട്ടു​വീ​ഴ്​​ച​ക്ക്​ കോ​ൺ​ഗ്ര​സ്​ ത​യാ​റാ​ക​ണ​മെ​ന്ന തേ​ജ​സ്വി യാ​ദ​വി​​​െൻറ നി​ല​പാ​ടി​ന്​ കോ​ൺ​ഗ്ര​സ്​ വ​ഴ​ങ്ങി​യി​ട്ടി​ല്ല. സം​സ്​​ഥാ​ന​ത്തെ 40ൽ 27 ​സീ​റ്റ്​ വേ​ണ​മെ​ന്നാ​ണ്​ ആ​ർ.​ജെ.​ഡി​യു​ടെ ആ​വ​ശ്യം. കോ​ൺ​ഗ്ര​സി​ന്​ 12 സീ​റ്റ്​ മാ​ത്ര​മേ ന​ൽ​കൂ​വെ​ന്നും പ​റ​യു​ന്നു. അ​ങ്ങ​നെ വ​ന്നാ​ൽ വി​ശാ​ല സ​ഖ്യ​ത്തി​ലെ മ​റ്റു ക​ക്ഷി​ക​ൾ​ക്ക്​ കൊ​ടു​ക്കാ​ൻ സീ​റ്റി​ല്ല.

ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സു​മാ​യി ആം ​ആ​ദ്​​മി പാ​ർ​ട്ടി സ​ഖ്യ​ത്തി​ന്​ താ​ൽ​പ​ര്യം കാ​ട്ടി​യ​താ​ണ്. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സി​നെ ഡ​ൽ​ഹി​യി​ൽ ‘കു​ത്തു​പാ​ള എ​ടു​പ്പി​ച്ച’ ​എ.​എ.​പി​യു​മാ​യി സ​ഖ്യം വേ​ണ്ടെ​ന്നാ​ണ്​ നേ​തൃ​സ്​​ഥാ​ന​ത്ത്​ തി​രി​ച്ചെ​ത്തി​യ മു​ൻ മു​ഖ്യ​മ​ന്ത്രി ഷീ​ല ദീ​ക്ഷി​ത്​ പ്ര​ഖ്യാ​പി​ച്ച​ത്. ഏ​ഴു സീ​റ്റി​ലും കോ​ൺ​ഗ്ര​സ്​ ഒ​റ്റ​ക്ക്​ മ​ത്സ​രി​ക്കും.

പ​ശ്ചി​മ​ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സി​നെ ഒ​പ്പം​കൂ​ട്ടാ​ൻ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ ത​യാ​റ​ല്ല. പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ രം​ഗ​പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ച്​ വ​നി​ത നേ​താ​ക്ക​ളാ​യ മ​മ​ത ബാ​ന​ർ​ജി​യും മാ​യാ​വ​തി​യും മൗ​നം പാ​ലി​ച്ച​ത്​ ശ്ര​ദ്ധേ​യം. പ​ശ്ചി​മ​ബം​ഗാ​ളി​ൽ ​സി.​പി.​എ​മ്മു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കാ​നാ​ണ്​ കോ​ൺ​ഗ്ര​സ്​ ശ്ര​മി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്​-​സി.​പി.​എം ധാ​ര​ണ കൊ​ണ്ട്​ കോ​ൺ​ഗ്ര​സി​ന്​ നേ​ട്ട​മു​ണ്ടാ​വു​ക​യും ചെ​യ്​​തി​രു​ന്നു.

മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്​​ഥാ​ൻ, ഗു​ജ​റാ​ത്ത്, ഛത്തി​സ്​​ഗ​ഢ്​​ എ​ന്നി​ങ്ങ​നെ ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സു​മാ​യി പ്ര​ധാ​ന മ​ത്സ​രം ന​ട​ക്കു​ന്ന സം​സ്​​ഥാ​ന​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളു​മാ​യി സ​ഖ്യ​ത്തി​ന്​ കോ​ൺ​ഗ്ര​സ്​ ത​യാ​റ​ല്ല. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​ഭ​വി​ച്ച​തും അ​താ​ണ്.

Tags:    
News Summary - Lok Sabha Election 2019 Congress -Politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.