സഖ്യശ്രമം ബാക്കി; പലയിടത്തും കോൺഗ്രസ് ഒറ്റക്ക്
text_fieldsന്യൂഡൽഹി: ബി.ജെ.പിയെ നേരിടാൻ വിശാല പ്രതിപക്ഷ സഖ്യമെന്ന മുദ്രാവാക്യം മുന്നോട്ടുവെ ക്കുേമ്പാൾ തന്നെ, പല സംസ്ഥാനങ്ങളിലും ഒറ്റക്ക് നീങ്ങാനൊരുങ്ങി കോൺഗ്രസ്. തന്ത്രത്ത ിൽ ചിലയിടത്തെങ്കിലും മാറ്റം വരുത്തുന്നുവെന്നാണ് സൂചന. തെലങ്കാന നിയമസഭ തെരഞ്ഞെ ടുപ്പിൽ സഖ്യമുണ്ടാക്കിയ തെലുഗുദേശം പാർട്ടിയുമായി ആന്ധ്രപ്രദേശിൽ സഖ്യം വേണ്ടെന് നുവെച്ചു. തെലങ്കാനയിൽ സഖ്യം ഉപകാരപ്പെട്ടില്ലെന്നാണ് നിഗമനം. സംസ്ഥാനത്തിെൻറ ചു മതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിെൻറ വികാരം ഹൈകമാൻഡിനെ അറിയിച്ച് അന്തിമ തീരുമാനമെടുക്കും.
ആന്ധ്രപ്രദേശിൽ ഒറ്റക്ക് 25 ലോക്സഭ സീറ്റിലും 175 നിയമസഭ സീറ്റിലും മത്സരിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. യഥാർഥത്തിൽ തെലുഗുദേശം പാർട്ടിയും കോൺഗ്രസും സംസ്ഥാന രാഷ്ട്രീയത്തിലെ അസ്വാഭാവിക സഖ്യകക്ഷികളാണ്. ടി.ഡി.പിക്ക് ഇക്കുറി ആന്ധ്രയിൽ തിരിച്ചടി കിട്ടുമെന്ന് കരുതുന്ന കോൺഗ്രസ്, ഒപ്പം നിന്നാൽ നേട്ടമില്ലെന്നാണ് നേതൃത്വത്തെ അറിയിക്കുന്നത്.
യു.പിയിൽ ബി.എസ്.പിയും സമാജ്വാദി പാർട്ടിയും സഖ്യമുണ്ടാക്കിയപ്പോൾ കോൺഗ്രസിനെ മാറ്റിനിർത്തി. കോൺഗ്രസുമായുള്ള ബന്ധംകൊണ്ട് വോട്ടുലാഭമില്ലെന്നാണ് അവർ വിശദീകരിച്ചത്. സംസ്ഥാനത്തെ 80 ലോക്സഭ സീറ്റിലും ഒറ്റക്ക് മത്സരിക്കാനുറച്ച കോൺഗ്രസ് പ്രിയങ്കയെ കളത്തിലിറക്കുകയും ചെയ്തു. ഒരിടത്തും കോൺഗ്രസ് പിന്നിലല്ല, മുന്നിൽതന്നെ നിൽക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കുകയും ചെയ്തു. ബിഹാറിൽ സീറ്റ് പങ്കിടൽ വിഷയത്തിൽ ആർ.ജെ.ഡിയുമായി ഉരസലുണ്ട്. വിട്ടുവീഴ്ചക്ക് കോൺഗ്രസ് തയാറാകണമെന്ന തേജസ്വി യാദവിെൻറ നിലപാടിന് കോൺഗ്രസ് വഴങ്ങിയിട്ടില്ല. സംസ്ഥാനത്തെ 40ൽ 27 സീറ്റ് വേണമെന്നാണ് ആർ.ജെ.ഡിയുടെ ആവശ്യം. കോൺഗ്രസിന് 12 സീറ്റ് മാത്രമേ നൽകൂവെന്നും പറയുന്നു. അങ്ങനെ വന്നാൽ വിശാല സഖ്യത്തിലെ മറ്റു കക്ഷികൾക്ക് കൊടുക്കാൻ സീറ്റില്ല.
ഡൽഹിയിൽ കോൺഗ്രസുമായി ആം ആദ്മി പാർട്ടി സഖ്യത്തിന് താൽപര്യം കാട്ടിയതാണ്. എന്നാൽ, കോൺഗ്രസിനെ ഡൽഹിയിൽ ‘കുത്തുപാള എടുപ്പിച്ച’ എ.എ.പിയുമായി സഖ്യം വേണ്ടെന്നാണ് നേതൃസ്ഥാനത്ത് തിരിച്ചെത്തിയ മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് പ്രഖ്യാപിച്ചത്. ഏഴു സീറ്റിലും കോൺഗ്രസ് ഒറ്റക്ക് മത്സരിക്കും.
പശ്ചിമബംഗാളിൽ കോൺഗ്രസിനെ ഒപ്പംകൂട്ടാൻ തൃണമൂൽ കോൺഗ്രസ് തയാറല്ല. പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശനത്തെക്കുറിച്ച് വനിത നേതാക്കളായ മമത ബാനർജിയും മായാവതിയും മൗനം പാലിച്ചത് ശ്രദ്ധേയം. പശ്ചിമബംഗാളിൽ സി.പി.എമ്മുമായി ധാരണയുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-സി.പി.എം ധാരണ കൊണ്ട് കോൺഗ്രസിന് നേട്ടമുണ്ടാവുകയും ചെയ്തിരുന്നു.
മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഛത്തിസ്ഗഢ് എന്നിങ്ങനെ ബി.ജെ.പിയും കോൺഗ്രസുമായി പ്രധാന മത്സരം നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികളുമായി സഖ്യത്തിന് കോൺഗ്രസ് തയാറല്ല. നിയമസഭ തെരഞ്ഞെടുപ്പിൽ സംഭവിച്ചതും അതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.