കേരളം യു.ഡി.എഫിന്​ അനൂകൂലമെന്ന്​ സർവേ

തിരുവനന്തപുരം: ലോക്​സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന്​ 14 മുതൽ 16 വരെ സീറ്റ്​ ലഭിക്കുമെന്ന്​ ഏഷ്യാനെറ്റ ്​ ന്യൂസ്​ സർവേ ഫലം. എൽ.ഡി.എഫ്​ മൂന്നു മുതൽ അഞ്ചുവരെ സീറ്റുകളിലേക്ക്​ ഒതുങ്ങുമെന്നും ബി.ജെ.പിക്ക്​ ഒരു സീറ്റ്​ ല ഭിച്ചേക്കുമെന്നും സർവേ പ്രവചിക്കുന്നു. വടക്കൻ കേരളത്തിൽ യു.ഡി.എഫ്​ ഏഴുമുതൽ എട്ടു സീറ്റുവരെ നേടാം. എൽ.ഡി.എഫിന്​ ഒരു സീറ്റ്​ ലഭിക്കും. വടക്കൻ കേരളത്തിൽ ബി.ജെ.പിക്ക്​ സീറ്റ്​ ലഭിക്കില്ല.

ഫെബ്രുവരി ഒന്നു മുതൽ ഏഴുവരെയായിരുന്നു സർവേ നടത്തിയത്​. കേരളത്തിൽ യു.ഡി.എഫിന്​ 44 ശതമാനം വോട്ടാണ്​ സർവേ പ്രവചിക്കുന്നത്​. 30 ശതമാനം വോട്ട്​ എൽ.ഡി.എഫിന്​ ലഭിക്കുമെന്നും ബി.ജെ.പി 18 ശതമാനം നേടി വൻ മുന്നേറ്റമുണ്ടാക്കുമെന്നും സർവേ പറയുന്നു. തെക്കൻ കേരളത്തിലാണ്​ ബി.ജെ.പി ഒരു സീറ്റ്​ നേടിയേക്കുമെന്ന്​​ പറയുന്നത്​.

മധ്യകേരളത്തിൽ യു.ഡി.എഫ്​ നാലു മുതൽ അഞ്ചു സീറ്റുവരെ നേടും. മധ്യകേരളത്തിൽ യു.ഡി.എഫിന്​ 42 ശതമാനം വോട്ടു ലഭിക്കും. എൽ.ഡി.എഫിന്​ 27 ശതമാനവും എൻ.ഡി.എക്ക്​ 17 ശതമാനവും ലഭിക്കും. വടക്കൻ കേരളത്തിൽ യു.ഡി.എഫിന്​ 45 ശതമാനം വോട്ടാണ്​ സർവേ ഫലത്തിലുള്ളത്​. എൽ.ഡി.എഫിന്​ 33 ശതമാനവും എൻ.ഡി.എക്ക്​ 16 ശതമാനവും വോട്ട്​ ലഭിക്കും.

Tags:    
News Summary - Lok Sabha election 2019 UDF Will win -Politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.