കേരളം യു.ഡി.എഫിന് അനൂകൂലമെന്ന് സർവേ
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് 14 മുതൽ 16 വരെ സീറ്റ് ലഭിക്കുമെന്ന് ഏഷ്യാനെറ്റ ് ന്യൂസ് സർവേ ഫലം. എൽ.ഡി.എഫ് മൂന്നു മുതൽ അഞ്ചുവരെ സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും ബി.ജെ.പിക്ക് ഒരു സീറ്റ് ല ഭിച്ചേക്കുമെന്നും സർവേ പ്രവചിക്കുന്നു. വടക്കൻ കേരളത്തിൽ യു.ഡി.എഫ് ഏഴുമുതൽ എട്ടു സീറ്റുവരെ നേടാം. എൽ.ഡി.എഫിന് ഒരു സീറ്റ് ലഭിക്കും. വടക്കൻ കേരളത്തിൽ ബി.ജെ.പിക്ക് സീറ്റ് ലഭിക്കില്ല.
ഫെബ്രുവരി ഒന്നു മുതൽ ഏഴുവരെയായിരുന്നു സർവേ നടത്തിയത്. കേരളത്തിൽ യു.ഡി.എഫിന് 44 ശതമാനം വോട്ടാണ് സർവേ പ്രവചിക്കുന്നത്. 30 ശതമാനം വോട്ട് എൽ.ഡി.എഫിന് ലഭിക്കുമെന്നും ബി.ജെ.പി 18 ശതമാനം നേടി വൻ മുന്നേറ്റമുണ്ടാക്കുമെന്നും സർവേ പറയുന്നു. തെക്കൻ കേരളത്തിലാണ് ബി.ജെ.പി ഒരു സീറ്റ് നേടിയേക്കുമെന്ന് പറയുന്നത്.
മധ്യകേരളത്തിൽ യു.ഡി.എഫ് നാലു മുതൽ അഞ്ചു സീറ്റുവരെ നേടും. മധ്യകേരളത്തിൽ യു.ഡി.എഫിന് 42 ശതമാനം വോട്ടു ലഭിക്കും. എൽ.ഡി.എഫിന് 27 ശതമാനവും എൻ.ഡി.എക്ക് 17 ശതമാനവും ലഭിക്കും. വടക്കൻ കേരളത്തിൽ യു.ഡി.എഫിന് 45 ശതമാനം വോട്ടാണ് സർവേ ഫലത്തിലുള്ളത്. എൽ.ഡി.എഫിന് 33 ശതമാനവും എൻ.ഡി.എക്ക് 16 ശതമാനവും വോട്ട് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.